തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്ര്യമായി പ്രവർത്തിക്കണമെന്നും വോട്ട് ചേർക്കാനുള്ള ദിവസം പതിനഞ്ചിൽ നിന്ന് മുപ്പത് ദിവസമായി വർധിപ്പിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി പി എം നടത്തിയ ശ്രമങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ കുട പിടിച്ച് കൊടുക്കുകയാണ്. അതിൽ നിന്ന് കമ്മീഷൻ പിൻ വാങ്ങണം. അല്ലെങ്കിൽ നിയമപർമായി നേരിടും. ആര് വിദ്വേഷ പ്രചാരണം നടത്തിയാലും കേരളത്തിലെ കോൺഗ്രസ് അതിനെ എതിർക്കും. സി പി എം ആരെയാണ് വിമർശിച്ചതെന്ന് വ്യക്തമല്ലെന്നും സിപിഎം നടത്തിയത് ആകാശത്തേക്കുള്ള വെടി മാത്രമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
Vdsatheesan