വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസംഗം; പൊലീസിൽ പരാതി നൽകി പിഡിപി

വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസംഗം; പൊലീസിൽ പരാതി നൽകി പിഡിപി
Jul 21, 2025 03:37 PM | By Remya Raveendran

കോട്ടയം  : കോട്ടയത്ത് നടത്തിയ വിദ്വേഷ പരാമർശത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പരാതി നൽകി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി. കോട്ടയം വെസ്റ്റ് പൊലീസിലാണ് പരാതി നൽകിയത്.കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. പിഡിപി നേതാവ് എം എസ് നൗഷാദാണ് പരാതി നൽകിയത്. മതസ്പർധയുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് പ്രസംഗം എന്നും പരാതിയിൽ പറയുന്നു.

കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടായി മാറുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പരാമർശം. മുസ്‌ലിം ഭൂരിപക്ഷമായി ഇവിടെ മാറും എന്ന് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ നേരത്തെ പറഞ്ഞു. അതിന് 40 വർഷം വേണ്ടി വരില്ല. കേരളത്തിൽ ജനാധിപത്യമല്ല, മതാധിപത്യമാണുള്ളതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു.

ഒരു കോളേജ് തന്നിട്ട് തുടങ്ങിയ കാലത്ത് തന്നെ ഉള്ള കോഴ്‌സ് മാത്രമാണ് നൽകിയതെന്നും മുസ്‌ലിം സമുദായത്തിന് ഇഷ്ടം പോലെ കൊടുത്തുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കാന്തപുരം പറയുന്നത് നോക്കി ഭരിച്ചാൽ മതി എന്ന അവസ്ഥ ആയി. സൂംബ ഉൾപ്പെടെ അങ്ങനെ ആയി. എല്ലാം മലപ്പുറത്ത് പോയ് ചോദിക്കേണ്ട അവസ്ഥ ആയി.

സൂംബയ്ക്ക് എന്താണ് കുഴപ്പമെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു. താൻ മലപ്പുറത്തെ കുറിച്ച് പറഞ്ഞത് സത്യമാണ്. എന്നാൽ പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ എല്ലാവരും കൂടി ഒരുമിച്ച് തനിക്കെതിരെ രംഗത്തുവന്നുവെന്നും വെള്ളാപ്പള്ളി നടേശൻ കോട്ടയത്ത് പറഞ്ഞു.

Vellappallinadesan

Next TV

Related Stories
സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു

Jul 21, 2025 07:20 PM

സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു

സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക്...

Read More >>
നാളെ പൊതു അവധി; മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Jul 21, 2025 07:05 PM

നാളെ പൊതു അവധി; മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

നാളെ പൊതു അവധി; മൂന്ന് ദിവസത്തെ ഔദ്യോഗിക...

Read More >>
കൊട്ടിയൂർ ബോയ്‌സ് ടൗൺ ചുരം പാതയിൽ വീണ്ടും മണ്ണിടിച്ചൽ

Jul 21, 2025 06:23 PM

കൊട്ടിയൂർ ബോയ്‌സ് ടൗൺ ചുരം പാതയിൽ വീണ്ടും മണ്ണിടിച്ചൽ

കൊട്ടിയൂർ ബോയ്‌സ് ടൗൺ ചുരം പാതയിൽ വീണ്ടും...

Read More >>
വിപ്ലവ സൂര്യന് വിട; മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ അന്തരിച്ചു

Jul 21, 2025 04:22 PM

വിപ്ലവ സൂര്യന് വിട; മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ അന്തരിച്ചു

വിപ്ലവ സൂര്യന് വിട; മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ...

Read More >>
കരിക്കിടാൻ കയറിയ യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ; മൃതദേഹം ഫയർഫോഴ്സെത്തി താഴെയിറക്കി

Jul 21, 2025 03:11 PM

കരിക്കിടാൻ കയറിയ യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ; മൃതദേഹം ഫയർഫോഴ്സെത്തി താഴെയിറക്കി

കരിക്കിടാൻ കയറിയ യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ; മൃതദേഹം ഫയർഫോഴ്സെത്തി...

Read More >>
സംസ്ഥാനത്ത് കാലവർഷം സജീവം, വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

Jul 21, 2025 02:41 PM

സംസ്ഥാനത്ത് കാലവർഷം സജീവം, വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കാലവർഷം സജീവം, വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത...

Read More >>
Top Stories

News Roundup

//Truevisionall