കേളകം:നെറ്റ് വർക്ക് നോ കവറേജ്: രാത്രിയായാൽ ശാന്തിഗിരി -രാമച്ചി നിവാസികൾക്ക് പുറംലോകവുമായി ബന്ധപ്പെടാനാവാത്ത ഒറ്റപ്പെടലിൻ്റെ ദുരവസ്ഥ.സമീപ പ്രദേശങ്ങളിൽ മൊബൈൽ ടവറുകളുണ്ടെങ്കിലും ശാന്തിഗിരി, രാമച്ചി, കൈലാസൻ പടി പ്രദേശങ്ങളിൽ മൊബൈൽ ഫോണുകൾക്ക് രാത്രിയായാൽ റെയിഞ്ച് ലഭിക്കാറില്ല.
അടിക്കടി പ്രകൃതിക്ഷോഭങ്ങളും, വന്യ ജീവി ശല്യങ്ങളും ഉണ്ടാവാറുള്ള പ്രദേശത്ത് രാത്രിയായാൽ മൊബൈൽ നെറ്റ്വർക്ക് കിട്ടാത്ത അവസ്ഥ ജനങ്ങൾക്ക് ദുരിതമാണ്. അടിയന്തിര പരിഹാരമുണ്ടാവാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Kelakam