കണ്ണൂർ : സമൂഹത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും മികച്ച പ്രവർത്തനം കാഴ്ചവെച്ച സി ബി ഒ/ എൻ ജി ഒകൾക്കും അവാർഡ് നൽകുന്നു. ഒൻപത് വിഭാഗങ്ങളിലായി കലe/കായികം, സാഹിത്യം, വിദ്യാഭ്യാസം, സംരഭകത്വം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അപേക്ഷിക്കാം. ഓരോ മേഖലയിൽ നിന്നും ഒരാൾക്ക് വീതം അവാർഡ് ലഭിക്കും. വ്യക്തിഗത വിഭാഗത്തിൽ നാമനിർദേശം ചെയ്യപ്പെടുന്ന വ്യക്തിക്ക് ട്രാൻസ്‌ജെൻഡർ ഐ.ഡി കാർഡ് ഉണ്ടായിരിക്കണം.
മുൻ വർഷങ്ങളിൽ അവാർഡ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റികൾ എന്നിവയുടെ അപേക്ഷകൾ ജില്ലാ സാമൂഹ്യ നീതി ഓഫീസിലും ജില്ലാ പഞ്ചായത്ത്, കോർപറേഷൻ എന്നീ സ്ഥാപനങ്ങൾ സാമൂഹ്യനീതി ഡയറക്ടർക്ക് നേരിട്ടുമാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകൾ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ സാക്ഷ്യപ്പെടുത്തണം. സന്നദ്ധ സംഘടനകളും തദ്ദേശ സ്ഥാപനങ്ങളും നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ടും സമർപ്പിക്കണം. അപേക്ഷകൾ കണ്ണൂർ ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ ആഗസ്റ്റ് അഞ്ചിന് വൈകീട്ട് അഞ്ചുമണിക്കകം ലഭിക്കണം. ഫോൺ: 8281999015.
Applynow