പേരാവൂർ: താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഡി.വൈ.എഫ്.ഐ യുടെ പൊതിച്ചോർ വിതരണം അഞ്ചാം വർഷത്തിലേക്ക്.
ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിൽ കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഒരു ലക്ഷത്തിലധികം പൊതിച്ചോറുകളാണ് വിതരണം ചെയ്തത്. 186 യൂണിറ്റുകളിൽ നിന്നും ഒരോ ദിവസവും ഒരൊ യൂണിറ്റാണ് പൊതിച്ചോർ ശേഖരിച്ച് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുക്കാർക്കുമായി വിതരണം ചെയ്തത്.
അഞ്ചാം വർഷത്തെ ആദ്യ ദിന പരിപാടി അമൽ എം.എസിന്റെ അധ്യക്ഷതയിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാൽ,ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രീതി ലത, സിപിഎം ഏരിയ സെക്രട്ടറി അഡ്വ.എം.രാജൻ, കെ.എ രജീഷ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. അശ്വിൻ, കെ.കെ ശ്രീജിത്ത്, എ.ഷിബു, കെ. സംതീഷ് കുമാർ, രജീഷ് പി.എസ്, കെ. രഗിലാഷ് തുടങ്ങിയവർ സംസാരിച്ചു.
Dyfi hridayapurvam