മുഴക്കുന്ന് : കാർഷിക സ്വയംപര്യാപ്തത യുവത്വം കൃഷിയിലൂടെ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ മുഴക്കുന്ന് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മോണിംഗ് ഫാം പച്ചക്കറികൃഷിക്ക് മുഴക്കുന്നിൽ തുടക്കമായ്.
കടുക്കാപാലം വടക്കേ വയലിൽ സ്വകാര്യവ്യക്തിയുടെ രണ്ടേക്കറോളം സ്ഥലത്താണ് കൃഷി ചെയ്യുന്നത്. ആദ്യഘട്ടം എന്ന രീതിയിൽ ചീര കൃഷിയാണ് ചെയ്യുന്നത്. മോണിംഗ് ഫാം പച്ചക്കറി കൃഷിയുടെ വിത്തിടൽ ചടങ്ങ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി ബിന്ദു ഡി.വൈ.എഫ്.ഐ ജില്ലാസെക്രട്ടറിയേറ്റഗം കെ കെ ശ്രീജിത്ത്, ബ്ലോക്ക് പ്രസിഡന്റ് അമൽ എം എസ്, പ്രജിത് മുഴക്കുന്ന്, ശ്രീജിത്ത് കാരായി, നിത്യ തുടങ്ങിയവർ സംസാരിച്ചു.
Dyfi muzhakkunn