പേരാവൂർ: തൊണ്ടി സ്പാർക്ക് സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ പേരാവൂരിനെ ഒരു സ്പോർട്സ് ഹബ്ബ് ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഒരു കുടക്കീഴിൽ വോളിബോൾ (പെൺകുട്ടികൾക്ക്),ഫുട്ബോൾ, അത്‌ലറ്റിക്സ്, വടംവലി,കരാട്ടെ, തായ്ക്കോ, ഹോക്കി, നീന്തൽ, അമ്പെയ്ത്ത്, നെറ്റ് ബോൾ,ബൂഷു, കബഡി തുടങ്ങിയ 12 ഇനങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വിദഗ്ധ കൊച്ചേഴ്സിന്റെ ശിക്ഷണത്തിൽ ഏപ്രിൽ ഏഴാം തീയതി മുതൽ രണ്ടു മാസത്തെ സൗജന്യ കോച്ചിംഗ് ക്യാമ്പ് ആരംഭിക്കുന്നു. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികളെ സ്കൂളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികളും രക്ഷിതാക്കളും ഏപ്രിൽ 6,7,8,9 തീയതികളിൽ നടക്കുന്ന സെലക്ഷൻ ട്രയൽസിൽ രാവിലെ 10 മണിക്ക് സെന്റ് ജോസഫ് ഹയർ സെക്കൻഡറി ഗ്രൗണ്ടിൽ എത്തിച്ചേരണമെന്ന് സ്പോർട്സ് അക്കാദമി പ്രസിഡണ്ട് കെ കെ തോമസ്, സെക്രട്ടറി ഷിജോ തോമസ് തുടങ്ങിയവർ അറിയിച്ചു.
കൊച്ചേഴ്സ്
1. ഫുട്ബോൾ : ധീരജ്, ജിജു,രേഷ്മ.
2. വോളിബോൾ : ജിനി, നിൻമിനി.
3. അത്‌ലറ്റിക്സ് : അനന്തു, അൽഫിന, നിമൽ അനുപ്രിയ, അനിറ്റ്.
4. വടംവലി : ഷൈജൻ മാത്യു.
5. കരാട്ടെ : അലക്സ്.
6. തായ്ക്കോ : രാജീവൻ.
7. ഹോക്കി : ശ്രീജിമ, രാജിമ
8. നീന്തൽ : രമേശൻ
9. നെറ്റ് ബോൾ : ശ്രീജ
10. ബൂഷു : രാജു മാത്യു
11. കബഡി : ജയപ്രകാശ്
12. അമ്പെയ്ത്ത് : ബാലകൃഷ്ണൻ സി ആർ
Free Mega Vacation Coaching Camp peravoor