ഇരിട്ടി :വനിതാ ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി ഹൈദരലി തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു.സ്ത്രീ സമൂഹം കൂടുതൽ രാഷ്ട്രീയ പ്രബുദ്ധമാവുന്നത് ജനാധിപത്യ ഇന്ത്യക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതാണെന്നു വനിതാ ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി സാജിത ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പേരാവൂർ നിയോജക മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് പികെ ബൽക്കീസ് അധ്യക്ഷത വഹിച്ചു.
റിലീഫ് കിറ്റ് വിതരണം മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം നിർവ്വഹിച്ചു. അബൂട്ടി മാസ്റ്റർ ശിവപുരം അനുസ്മരണ പ്രഭാഷണം നടത്തി. എം.പി അബ്ദുറഹ്മാൻ ,എം.എം മജീദ്, വി.പി. റഷീദ് , അന്തുമസാഫി, നൂർജഹാൻ മുഴക്കുന്ന്, നാസർ കേളോത്ത്, ഫവാസ് പുന്നാട്, എം.കെ. നജ്മുന്നിസ ,ടി.കെ.ഷരീഫ , ഷാഹിന കേളകം ,റംല ആറളം, ജമീല പായം, സൽമ ഇരിട്ടി ,റഷീദ , ജുമൈല ,നസീമ എന്നിവർ സംസാരിച്ചു
Hyderali Thangal memorial function organized by the Women's League Peravoor Constituency Committee