പേരാവൂർ തൊണ്ടിയിൽ ബ്രദർ സജിത്ത് ജോസഫ് നയിക്കുന്ന ദൈവ വചനപ്രഘോഷണവും ക്രിസ്റ്റീൻ കൺവെൻഷനും മെയ് 9 മുതൽ 11 വരെ

പേരാവൂർ തൊണ്ടിയിൽ ബ്രദർ സജിത്ത് ജോസഫ് നയിക്കുന്ന ദൈവ വചനപ്രഘോഷണവും ക്രിസ്റ്റീൻ കൺവെൻഷനും മെയ് 9 മുതൽ 11 വരെ
May 5, 2022 07:52 AM | By Niranjana

തൊണ്ടിയിൽ:കേരള സഭാ നവീകരണ ആചരണത്തോടനുബന്ധിച്ച് ദൈവവചന പ്രഘോഷണവും സൗഖ്യ ശുശ്രൂഷയും മെയ്‌ 9,10,11 തീയതികളിൽ തൊണ്ടിയിൽ സെന്റ് ജോസഫ് ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദേവാലയത്തിൽ വച്ച് നടക്കും. ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. ബ്രദർ സജിത്ത് ജോസഫ് ദൈവവചന പ്രഘോഷണത്തിനും സൗഖ്യ ശുശ്രൂഷയ്ക്കും നേതൃത്വം നൽകും. പ്രവേശനം സൗജന്യമാണ്.

ഇതോടൊപ്പം ക്രിസ്റ്റീൻ മലബാർ റീജിയന്റെ ആഭിമുഖ്യത്തിൽ പത്ത് വയസ്സിന് മുകളിലുള്ള കുട്ടികൾക്കായി കൺവെൻഷനും സംഘടിപ്പിച്ചിട്ടുണ്ട്. മെയ് 9 മുതൽ 11 വരെ പുതിയതായി പണികഴിപ്പിച്ച കാസാ സാൻജോസ് ഓഡിറ്റോറിയത്തിൽ വെച്ചാണ് കുട്ടികളുടെ കൺവെൻഷൻ നടക്കുന്നത്. പരിപാടി തലശ്ശേരി അതിരൂപത വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടർ ഫാ ജേക്കബ് വെണ്ണായപിള്ളിൽ ഉദ്ഘാടനം ചെയ്യും.

ക്രിസ്റ്റീൻ പ്രസ്ഥാനത്തിൻറെ സ്ഥാപകനേതാവ് ബ്രദർ സന്തോഷ് ടി. കോട്ടയം, സിസ്റ്റർ ആൻസി എസ് എച്ച്, ബ്രദർ ടിനിഷ് മാത്യു, ബ്രദർ ജോയ്സ് ജോസഫ് എന്നിവർ നേതൃത്വം നൽകുന്ന പരിപാടിയിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്ന ആയിരം കുട്ടികൾക്ക് പ്രവേശനം ലഭിക്കും. പരിപാടിയിൽ കുട്ടികൾക്കായി ഉച്ച ഭക്ഷണം നൽകും.

കൺവെൻഷന്റെ വിജയത്തിനായി ആർച്ച് പ്രീസ്റ്റ് ഡോ. തോമസ് കൊച്ചു കരോട്ടിന്റെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. കൺവെൻഷനിലേക്കുള്ള രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 9605712091,9446990037 എന്നീ നമ്പറുകളിൽ വാട്സാപ്പ് മെസ്സേജ് അയക്കാവുന്നതാണ്.

Proclamation of the Word of God and Christine Convention led by Brother Sajith Joseph at Peravoor Thondi from 9th to 11th May

Next TV

Related Stories
ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ

Jan 8, 2025 11:32 AM

ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ

ബോബി ചെമ്മണ്ണൂർ...

Read More >>
ശബരിമലയിൽ തിരക്കിനിടയിൽ രക്ഷിതാക്കളെ കൈവിട്ടുപോയ മാളികപ്പുറത്തിന് രക്ഷകരായി കണ്ണൂരിലെഎക് സൈസ് ഉദ്യാഗസ്ഥർ

Jan 8, 2025 11:05 AM

ശബരിമലയിൽ തിരക്കിനിടയിൽ രക്ഷിതാക്കളെ കൈവിട്ടുപോയ മാളികപ്പുറത്തിന് രക്ഷകരായി കണ്ണൂരിലെഎക് സൈസ് ഉദ്യാഗസ്ഥർ

ശബരിമലയിൽ തിരക്കിനിടയിൽ രക്ഷിതാക്കളെ കൈവിട്ടുപോയ മാളികപ്പുറത്തിന് രക്ഷകരായി കണ്ണൂരിലെഎക് സൈസ്...

Read More >>
കണ്ണൂർ മുഴപ്പിലങ്ങാട് കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു

Jan 8, 2025 11:01 AM

കണ്ണൂർ മുഴപ്പിലങ്ങാട് കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു

കണ്ണൂർ മുഴപ്പിലങ്ങാട് കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവ്...

Read More >>
സൈക്കിൾ പ്രയാണത്തിന് വയനാട്ടിൽ സ്വീകരണം നൽകി

Jan 8, 2025 10:47 AM

സൈക്കിൾ പ്രയാണത്തിന് വയനാട്ടിൽ സ്വീകരണം നൽകി

സൈക്കിൾ പ്രയാണത്തിന് വയനാട്ടിൽ സ്വീകരണം...

Read More >>
ഉളിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം:  പരിക്കേറ്റ രണ്ട് പേർ മരിച്ചു

Jan 8, 2025 10:24 AM

ഉളിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം: പരിക്കേറ്റ രണ്ട് പേർ മരിച്ചു

ഉളിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് രണ്ട് പേർ...

Read More >>
തൃശൂരിൽ  പെട്ടി ഓട്ടോറിക്ഷ ബസിലിടിച്ച് മറിഞ്ഞ് നാലു വയസുകാരി മരിച്ചു

Jan 8, 2025 10:06 AM

തൃശൂരിൽ പെട്ടി ഓട്ടോറിക്ഷ ബസിലിടിച്ച് മറിഞ്ഞ് നാലു വയസുകാരി മരിച്ചു

തൃശൂരിൽ പെട്ടി ഓട്ടോറിക്ഷ ബസിലിടിച്ച് മറിഞ്ഞ് നാലു വയസുകാരി...

Read More >>
Top Stories