പേരാവൂർ ; മലയോര ഗ്രാമപഞ്ചായത്തുകളുടെ വികസന പ്രശ്നങ്ങളുടെ പരിഹാരത്തിനുള്ള ആദ്യപടിയായി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മലയോര ഗ്രാമസഭ വിളിച്ചു ചേര്‍ക്കുന്നു. മെയ് 13നു വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ പയ്യാവൂര്‍ എന്‍ എസ് എസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി പി സന്തോഷ് കുമാര്‍ എം പി ഉദ്ഘാടനം ചെയ്യും.
പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിക്കൂര്‍, കൂത്തുപറമ്പ്, ഇരിട്ടി, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെയും ചെറുപുഴ, ചെങ്ങളായി, ചപ്പാരപ്പടവ്, നടുവില്‍, ഉദയഗിരി, ആലക്കോട്, എരുവേശ്ശി, പയ്യാവൂര്‍, പടിയൂര്‍, ഉളിക്കല്‍, ആറളം, അയ്യന്‍കുന്ന്, പായം, കണിച്ചാര്‍, കേളകം, കൊട്ടിയൂര്‍, മുഴക്കുന്ന്, കോളയാട്, പേരാവൂര്‍ തുടങ്ങിയ ഗ്രാമ പഞ്ചായത്തിലെയും എല്ലാ ജനപ്രതിനിധികള്‍ പങ്കെടുക്കും. മലയോര പ്രദേശങ്ങളിലെ വിവിധ വികസന സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി മേഖലയിലെ വികസന വിടവ് പരിഹരിക്കുന്നതിനും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ വികസനകാര്യത്തില്‍ ജില്ലാ പഞ്ചായത്തിനുള്ള വികസന കാഴ്ചപ്പാട് വിശദീകരിക്കാനും നൂതനവും ജനോപകാരപ്രദവുമായ പദ്ധതികള്‍ തയ്യാറാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും കേള്‍ക്കുന്നതിനുമാണ് ഗ്രാമസഭ വിളിച്ചു ചേര്‍ക്കുന്നത്. എം എല്‍ എമാരും ക്ഷണിക്കപ്പെടുന്ന രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കും.
Malayora Gram Sabha on the 13th as the first step towards resolving the development problems of the Malayora Grama Panchayats