പേരാവൂർ:- കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിന്റെ പേരാവൂർ യൂണിറ്റ് ജനറൽ ബോഡിയും 2022 - 2024 വർഷത്തെ തിരഞ്ഞെടുപ്പും ഇന്ന് പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ നടന്നു.
കെ.വി.വി.ഇ.എസ് പേരാവൂർ യൂണിറ്റ് ജനറൽ സെക്രട്ടറി പി.പുരുഷോത്തമൻ സ്വാഗതം പറഞ്ഞു.പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. സംഘടനയുടെ ജില്ലാ സെക്രട്ടറി എ സുധാകരൻ ഉദ്ഘാടനം ചെയ്തു.
പി.അബ്ദുള്ള (മേഖല പ്രസിഡന്റ്) മനോജ് താഴെപുരയിൽ ( മേഖല സെക്രട്ടറി) പി.വി. ജോസ് (ട്രഷറർ) എസ്തപ്പാൻ ( തൊണ്ടി യൂണിറ്റ് പ്രസിഡന്റ്) സക്കറിയ (കാക്കയങ്ങാട് യൂണിറ്റ് പ്രസിഡൻറ് ) റഫീഖ് ( തില്ലങ്കേരി യൂണിറ്റ് സെക്രടറി) ഷീജ ജയരാജൻ (വനിതാ വിംഗ് പ്രസിഡന്റ്)സീന ബാബു (വനിതാ വിംഗ് സെക്രട്ടറി)ജാൻസി ജയിംസ് (ട്രഷറർ വനിതാ വിംഗ് ) തുടങ്ങിയവർ പങ്കെടുത്തു.
പുതിയ യൂത്ത് വിംഗിന്റെ പ്രസിഡന്റായി തങ്ക ശാമിനെയും , സെക്രട്ടറിയായി സമീർ .ടി.സിയേയും, ട്രഷറർ ആയി ജിന്റോ ജോസിനേയും തിരഞ്ഞെടുത്തു.
Kerala Traders and Industrialists Coordinating Committee Youth Wing Peravoor Unit General Body and election of new office bearers