---
title: "കൊട്ടിയൂർ തീർത്ഥാടനം ; ടൂറിസം വകുപ്പ് നിർമ്മിച്ച കെട്ടിടങ്ങൾ ഉപയോഗ  യോഗ്യമാക്കണം"
english_title: "Kottiyoor Pilgrimage; Buildings constructed by the Department of Tourism should be made usable"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42839/kottiyoor-pilgrimage-buildings-constructed-by-the-department-of-tourism-should-be-made-usable"
published_at: "2022-05-15T07:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62805920e8cb4_images.jpeg"
keywords: []
---

# കൊട്ടിയൂർ തീർത്ഥാടനം ; ടൂറിസം വകുപ്പ് നിർമ്മിച്ച കെട്ടിടങ്ങൾ ഉപയോഗ  യോഗ്യമാക്കണം

> **Lead Summary:** **പേരാവൂർ** : കൊട്ടിയൂർ ക്ഷേത്രസന്നിധിയിൽ കോടികൾ ചെലവഴിച്ച് ടൂറിസം വകുപ്പ് നിർമ്മിച്ച കെട്ടിടങ്ങൾ ഈ തീർത്ഥാടന കാലയളവിൽ ഉപയോഗയോഗ്യമാക്കി ഭക്തർക്ക് പ്രയോജനപ്പെടുത്തണമെന്ന് പേരാവൂർ മേഖല ക്ഷേത്ര ആചാര അനുഷ്ഠാന സംരക്ഷണ സമിതി ആവശ്യപ്പെട്ടു.കോവിഡ് മഹാമാരിയുടെ സാമൂഹ്യ നിയന്ത്രണങ്ങൾ നീങ്ങിയതിനു ശേഷം ആദ്യമായി നടക്കുന്ന ഈ കൊട്ടിയൂർ തീർത്ഥാടനവേളയിൽ അഭൂതപൂർവ്വമായ ഭക്തജനത്തിരക്ക് പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു.

## Article Content

**പേരാവൂർ** : കൊട്ടിയൂർ ക്ഷേത്രസന്നിധിയിൽ കോടികൾ ചെലവഴിച്ച് ടൂറിസം വകുപ്പ് നിർമ്മിച്ച കെട്ടിടങ്ങൾ ഈ തീർത്ഥാടന കാലയളവിൽ ഉപയോഗയോഗ്യമാക്കി ഭക്തർക്ക് പ്രയോജനപ്പെടുത്തണമെന്ന് പേരാവൂർ മേഖല ക്ഷേത്ര ആചാര അനുഷ്ഠാന സംരക്ഷണ സമിതി ആവശ്യപ്പെട്ടു.കോവിഡ് മഹാമാരിയുടെ സാമൂഹ്യ നിയന്ത്രണങ്ങൾ നീങ്ങിയതിനു ശേഷം ആദ്യമായി നടക്കുന്ന ഈ കൊട്ടിയൂർ തീർത്ഥാടനവേളയിൽ അഭൂതപൂർവ്വമായ ഭക്തജനത്തിരക്ക് പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു.

കൂടുതൽ മെഡിക്കൽ ക്യാമ്പുകൾ ഒരുക്കുന്നതിനും സാമൂഹ്യനിയന്ത്രണങ്ങൾ പാലിച്ച് വിശ്രമസൗകര്യങ്ങൾ ക്രമീകരിക്കുന്നതിനും സ്ഥലപരിമിതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇക്കരെ കൊട്ടിയൂർ സന്നിധിയിലെ വിസ്തൃതവും മർമ്മപ്രധാനവുമായ ഏരിയകളിലെ നിർമ്മിതികൾ വിവിധ ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താനാവാതെ വരുന്നത് ഗുരുതരമായ പോരായ്മയാണ്.

ടൂറിസം വകുപ്പും അധികാരികളും ഈ വിഷയത്തിൽ ഗൗരവവും സത്വരവുമായ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.യോഗത്തിൽ പ്രസിഡണ്ട് ഡോ.വി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.എസ്.മോഹനൻകൊട്ടിയൂർ,പി.പുരുഷോത്തമൻ, വിനയകുമാർ മണത്തണ ഭാസ്കരൻ മാസ്റ്റർ തിരുവോണപ്പുറം, എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42839/kottiyoor-pilgrimage-buildings-constructed-by-the-department-of-tourism-should-be-made-usable)