പേരാവൂർ : പേരാവൂർ കൊട്ടംചുരത്തിൽ പോത്തിനെ കാണാനില്ലെന്ന് പരാതി.മറ്റപറമ്പിൽ വർഗീസ് എന്ന മാത്യുവിന്റെ പോത്തിനെ ആണ് കാണാതായത്.
ഏകദേശം രണ്ട് കിന്റലോളം ഭാരമുള്ള പോത്തിനെയാണ് കാണാതായത്. രാവിലെ പരിസരപ്രദേശത്ത് അന്വേഷിച്ചെങ്കിലും പോത്തിനെ കണ്ടെത്താനായില്ല. വലിയ വാഹനം പോയതിന്റെ ലക്ഷണം കണ്ടതിനെത്തുടർന്ന് ഉടമ പേരാവൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോത്തിനെ കണ്ടുകിട്ടുന്നവർ പേരാവൂർ പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് മാത്യു അറിയിച്ചു.
Complaint that the buffalo was missing at Peravoor Kottamchuram