കണ്ണൂരിൽ ജൂലൈ ആറ് വരെ ഓറഞ്ച് അലേർട്ട്

കണ്ണൂരിൽ ജൂലൈ ആറ് വരെ ഓറഞ്ച് അലേർട്ട്
Jul 3, 2022 06:03 PM | By Niranjana

കണ്ണൂർ : കേന്ദ്ര കാലാവസ്ഥാവകുപ്പ് ജൂലൈ മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ജൂലൈ ഏഴിന് ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.


പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ


അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.

സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.

ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്

ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലെർട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2022 ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/wp-content/uploads/2022/06/Orange-Book-of-Disaster-Management-2-2022.pdf ഈ ലിങ്കിൽ ലഭ്യമാണ്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലെർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്ബുക്ക്, ട്വിറ്റെർ പേജുകളും പരിശോധിക്കുക.

Orange alert in kannur

Next TV

Related Stories
#kannur l മകന്റെ ഫ്ലാറ്റിൽ വച്ച് പ്രകാശ് ജാവദേക്കറെ കണ്ടിരുന്നു, രാഷ്ട്രീയം സംസാരിച്ചില്ല; സ്ഥിരീകരിച്ച് ഇപി ജയരാജൻ

Apr 26, 2024 03:04 PM

#kannur l മകന്റെ ഫ്ലാറ്റിൽ വച്ച് പ്രകാശ് ജാവദേക്കറെ കണ്ടിരുന്നു, രാഷ്ട്രീയം സംസാരിച്ചില്ല; സ്ഥിരീകരിച്ച് ഇപി ജയരാജൻ

മകന്റെ ഫ്ലാറ്റിൽ വച്ച് പ്രകാശ് ജാവദേക്കറെ കണ്ടിരുന്നു, രാഷ്ട്രീയം സംസാരിച്ചില്ല; സ്ഥിരീകരിച്ച് ഇപി ജയരാജൻ...

Read More >>
#sulthanbhathery l മാതൃകാ പോളിങ് സ്റ്റേഷൻ; പ്രകൃതി സൗഹൃദം; ജില്ലാ കളക്ടർ രേണുരാജ് പോളിങ് സ്റ്റേഷൻ സന്ദർശിച്ചു

Apr 26, 2024 02:53 PM

#sulthanbhathery l മാതൃകാ പോളിങ് സ്റ്റേഷൻ; പ്രകൃതി സൗഹൃദം; ജില്ലാ കളക്ടർ രേണുരാജ് പോളിങ് സ്റ്റേഷൻ സന്ദർശിച്ചു

മാതൃകാ പോളിങ് സ്റ്റേഷൻ; പ്രകൃതി സൗഹൃദം; ജില്ലാ കളക്ടർ രേണുരാജ് പോളിങ് സ്റ്റേഷൻ...

Read More >>
#kannur l കണ്ണൂർ പാർലമെൻറ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി സി രഘുനാഥ് വോട്ട് രേഖപെടുത്തി

Apr 26, 2024 02:16 PM

#kannur l കണ്ണൂർ പാർലമെൻറ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി സി രഘുനാഥ് വോട്ട് രേഖപെടുത്തി

കണ്ണൂർ പാർലമെൻറ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി സി രഘുനാഥ് വോട്ട് രേഖപെടുത്തി...

Read More >>
#kannur l  ലോക‌സഭാമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജൻ വോട്ട് രേഖപ്പെടുത്തി

Apr 26, 2024 02:07 PM

#kannur l ലോക‌സഭാമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജൻ വോട്ട് രേഖപ്പെടുത്തി

ലോക‌സഭാമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജൻ വോട്ട് രേഖപ്പെടുത്തി...

Read More >>
#maattara l ജന സൗഹൃദ ബൂത്തായി കാരിസ് യുപി സ്കൂൾ മാട്ടറ

Apr 26, 2024 01:56 PM

#maattara l ജന സൗഹൃദ ബൂത്തായി കാരിസ് യുപി സ്കൂൾ മാട്ടറ

ജന സൗഹൃദ ബൂത്തായി കാരിസ് യുപി സ്കൂൾ മാട്ടറ...

Read More >>
വോട്ടെടുപ്പ് നില തത്സമയം അറിയാന്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്

Apr 26, 2024 01:48 PM

വോട്ടെടുപ്പ് നില തത്സമയം അറിയാന്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്

വോട്ടെടുപ്പ് നില തത്സമയം അറിയാന്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്...

Read More >>
Top Stories