ജനകീയ വേലി ഫലം കണ്ടു - സൗരോർജ വേലിക്ക് മുൻമ്പിൽ മുട്ടുമടക്കി ആനക്കൂട്ടം

ജനകീയ വേലി ഫലം കണ്ടു - സൗരോർജ വേലിക്ക് മുൻമ്പിൽ മുട്ടുമടക്കി ആനക്കൂട്ടം
Oct 2, 2021 01:05 PM | By Vinod

ജസ്റ്റിന്റെ മരണം മലയോര മേഖലയിലെ സാധാരണക്കാരെ തെല്ലൊന്നുമല്ല ഉലച്ചത്. കാട്ടാന കൂട്ടത്തെ പ്രതിരോധിക്കുക എന്നത് മാത്രമാണ് ഇനിയുള്ള പോംവഴി എന്ന തിരിച്ചറിവാണ് ഫെൻസിംങ് എന്ന ജനകീയ വേലി. രണ്ട് ദിവസം തുടർച്ചയായി ആനക്കുട്ടം പെരുമ്പുന്ന മൈത്രീ ഭവന്റെ സമീപത്തും കാഞ്ഞിരക്കൂട്ടിലും, ചെന്തോട് പാലത്തിനു സമീപത്തും വരികയും ഫെൻസിങ്ങിൽ നിന്നും ഷോക്കേറ്റതിനാൽ പുഴയോരത്തെ തഴയും, തകരയും, ഓടക്കാടുകളും, വള്ളിപ്പടർപ്പുകളും തിന്ന് വിശപ്പടക്കുകയുമാണുണ്ടായത്.

പുഴയുടെ തുരുത്തുകളിലുള്ള പൊന്തക്കാടുകൾ മുഴുവൻ ആനക്കൂട്ടം അടിച്ചു തകർത്തിട്ടുമുണ്ട്. ഷോക്കേറ്റ് വേലിക്കരികിൽപിണ്ഡമിട്ട ചിത്രവും ഇതിൽ ക്കാണാം. ജനകീയ വേലി ഫലം കണ്ടിരിക്കുന്നു. ഓടൻ തോട്, മടപ്പുരച്ചാൽ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ആനക്കൂട്ടമെത്തി ഷോക്കേറ്റ് പിൻമാറുകയാണുണ്ടായത്. അത്കൊണ്ട് തന്നെ ഈ വേലി മാതൃകയാക്കി മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴ, കൂടലാട്, ആറളം പഞ്ചായത്തിലെ പറമ്പത്തെക്കണ്ടി, കൊക്കോട്, ചെടിക്കുളം, വട്ടപ്പറ പ്രദേശങ്ങളിലും സോളാർ തൂക്ക് വേലി നിർമ്മിക്കുന്നതിനായി ജനകീയ കൂട്ടായ്മകൾ രൂപീകരിച്ച് ഫണ്ട് സ്വരൂപിക്കുവാൻ ആലോചിച്ചിട്ടുണ്ട്.

സോളാർ തൂക്കു വേലി ആനകളെ പ്രതിരോധിക്കുന്നതിനുള്ള മികച്ച സംവിധാനമാണെന്നതിന്റെ തെളിവാണിത്. മാത്രമല്ല ആനമതിൽ നിർമിക്കുന്നതിനേക്കാൾ താരതമ്യേന ചെലവുകുറവും കാല തടസ്സമില്ലാതെ നിർമിക്കാനും കഴിയുന്നതാണ്‌ സൗരോർജ തൂക്കുവേലി. സർക്കാരിന്റെ ഭാ​ഗത്ത് നിന്നും കാട്ടാനശല്യത്തിന് പരിഹാരമുണ്ടാകുന്നതിന് മുമ്പ് തന്നെ ജനകീയകൂട്ടായ്മകളിലൂടെ പ്രതിരോധത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ് മലയോരമേഖല എന്ന് സാരം.

വനാതിർത്തി പങ്കിടുന്ന പഞ്ചായത്തുകളിൽ സോളാർ ഹാങ്ങിങ് ഫെൻസിങ്‌ സ്ഥാപിക്കുന്നതിന് സർക്കാർ വനം വകുപ്പുമായി ചേർന്ന്‌ സമഗ്രമായ പദ്ധതി രേഖ തയ്യാറാക്കാൻ ഇതിനോടകം തീരുമാനമായിട്ടുണ്ട്. ഒക്ടോബർ 15-നകം പഞ്ചായത്തുതല യോഗം ചേർന്ന് 20-ന് ഡി.പി.ആർ. സമർപ്പിക്കും. പയ്യാവൂർ പഞ്ചായത്തിലെ വനാതിർത്തി പങ്കിടുന്ന ഭാഗങ്ങളിൽ പഞ്ചായത്തും ജില്ലാ പഞ്ചായത്തും ഇരിക്കൂർ ബ്ലോക്കും സംയുക്തമായി 34 ലക്ഷം രൂപ ചെലവഴിച്ച് ആറ്‌ കിലോ മീറ്റർ ചുറ്റളവിൽ തൂക്കുവേലി സ്ഥാപിക്കുന്ന പ്രവൃത്തിക്ക് നടപടിയായി. ഇതിന്‌ മുന്നോടിയായി ഒക്ടോബർ അവസാനത്തോടെ ജനകീയ പങ്കാളിത്തത്തിൽ 16 കിലോമീറ്റർ വനാതിർത്തിയിലെ കാടുമൂടിയ ഭാഗങ്ങൾ വെട്ടിത്തെളിക്കും. ആറളം പുനരധിവാസ മേഖലയിൽ എസ്.ടി. ഫണ്ട് 22 കോടി ഉപയോഗിച്ച് 10.5 കിലോമീറ്റർ ആനമതിലും 3.5 കിലോമീറ്റർ റെയിൽ വേലിയും നിർമിക്കുന്നതിന് പി.ഡബ്ല്യു.ഡി.ക്ക് 11 കോടിയും കൈമാറിയിട്ടുണ്ട്.ആറളത്തെ വാസയോഗ്യമല്ലാത്ത സ്ഥലത്തെ കാടും വെട്ടിത്തെളിക്കും. 

ആറളം ഫാമിൽ പലർക്കായി പതിച്ചുനൽകിയ സ്ഥലങ്ങളിൽ പലതും ഉപയോഗശൂന്യമായി കാടുമൂടിക്കിടക്കുകയാണ്. ഇവിടെയാണ് കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുന്നത്. ഫാമിൽ കൃഷിചെയ്യാത്തതും വാസയോഗ്യമല്ലാത്തതുമായ സ്ഥലങ്ങൾ ഏറ്റെടുത്ത് കാട്‌ വെട്ടിത്തെളിക്കുന്ന കാര്യവും പരി​ഗണനയിലുണ്ട്. ഫെൻസിങ്ങ് വനമേഖലയിൽ സ്ഥാപിക്കാതെ വനാതിർത്തിയിലുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ സ്ഥാപിച്ചാൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താൻ കഴിയുമെന്നതിനാൽ ഫെൻസിങ് സ്ഥാപിക്കുന്നതിന് സ്ഥലമുടമകളുടെ പിന്തുണ ലഭിക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ വിശ്വാസം.

fences protect people from elephant

Next TV

Related Stories
Top Stories