സർക്കാർ അവഗണിക്കുന്നു എന്നാരോപിച്ച് നിൽപ്പ് സമരവുമായി ചെക്യേരി- പെരുവ ഊരുകൂട്ടം

സർക്കാർ അവഗണിക്കുന്നു എന്നാരോപിച്ച് നിൽപ്പ് സമരവുമായി ചെക്യേരി- പെരുവ ഊരുകൂട്ടം
Nov 5, 2021 03:27 PM | By Maneesha

കണ്ണൂർ: ആദിവാസികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോളയാട് പഞ്ചായത്തിലെ ചെക്യേരി- പെരുവ ഊരുകൂട്ടം സംയുക്ത സമരസമിതിയുടെയും കൊളയാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ ആദിവാസികൾ നിൽപ്പ് സമരം നടത്തി.കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ നടന്ന സമരം അഡ്വ. സജീവ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.

ചെക്യേരി- പെരുവ കോളനി റോഡ് വികസനത്തിനായി നടപ്പു വർഷം തിരിച്ചെടുത്ത ടിഎസ്പി ഉടൻ നൽകുക, ആദിവാസികളുള്ള അവഗണന അവസാനിപ്പിക്കുക, അംബേദ്കർ സെറ്റിൽമെന്റ് സ്കീം ഉടൻ അനുവദിക്കുക, ആദിവാസികളുടെ യാത്രാക്ലേശം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു നിൽപ്പ് സമരം.

പട്ടികവർഗ്ഗ വികസന വകുപ്പും ജില്ലാ ഭരണകൂടവും ആദിവാസി ജനവിഭാഗത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് സജീവ് ജോസഫ് പറഞ്ഞു. കോളയാട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാജൻ ചെറിയാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ റോയ് പൗലോസ്, കാഞ്ഞിരോളി രാഘവൻ , സുരേഷ് ബാബു എളയാവൂർ തുടങ്ങിയവർ സംബന്ധിച്ചു.

Chekeri-Peruva group protests against government neglect

Next TV

Related Stories
ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

Nov 28, 2022 03:52 PM

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു...

Read More >>
വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന് വിധേയമാക്കും

Nov 28, 2022 03:40 PM

വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന് വിധേയമാക്കും

വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന്...

Read More >>
പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി ചുമതലയേറ്റു

Nov 28, 2022 03:00 PM

പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി ചുമതലയേറ്റു

പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി...

Read More >>
പേരാവൂർ സബ് ട്രഷറിയുടെ ഉദ്ഘാടനം നടന്നു

Nov 28, 2022 02:57 PM

പേരാവൂർ സബ് ട്രഷറിയുടെ ഉദ്ഘാടനം നടന്നു

പേരാവൂർ സബ് ട്രഷറിയുടെ ഉദ്ഘാടനം...

Read More >>
വിഴിഞ്ഞം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോൺഗ്രസ്

Nov 28, 2022 02:44 PM

വിഴിഞ്ഞം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോൺഗ്രസ്

വിഴിഞ്ഞം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോൺഗ്രസ്...

Read More >>
സിൽവർ ലൈൻ മരവിപ്പിച്ച് സർക്കാർ: ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചു; ഉത്തരവിറങ്ങി

Nov 28, 2022 02:23 PM

സിൽവർ ലൈൻ മരവിപ്പിച്ച് സർക്കാർ: ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചു; ഉത്തരവിറങ്ങി

സിൽവർ ലൈൻ മരവിപ്പിച്ച് സർക്കാർ ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചു;...

Read More >>
Top Stories