കോൺഗ്രസ് പ്രവർത്തകർ എൽ ഐ സി ഓഫീസിലേക്ക് മാർച്ച് നടത്തി .

കോൺഗ്രസ് പ്രവർത്തകർ എൽ ഐ സി ഓഫീസിലേക്ക് മാർച്ച് നടത്തി .
Feb 6, 2023 08:55 PM | By Daniya

കണ്ണൂര്‍: അദാനിയുടെ ദാസന്‍മാരായി പ്രധാനമന്ത്രിയും, മന്ത്രിമാരും മാറിയതായി കെ പിസിസി ജനറല്‍ സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യന്‍ എല്‍ ഐ സി യെയും എസ്ബിഐയെയും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളെയും തകര്‍ക്കുന്നതിനായി പൊട്ടി പൊളിഞ്ഞ അദാനി ഗ്രൂപ്പില്‍ നിക്ഷേപം നല്‍കാന്‍ നിര്‍ദേശം നല്‍കിയ മോദി സര്‍ക്കാരിൻ്റെ നയത്തിനെതിരെ കോണ്‍ഗ്രസ് രാജ്യ വ്യാപകമായി നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കണ്ണൂരിലെ എല്‍ ഐ സി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം ഭരിച്ച കോണ്‍ഗ്രസ് പടുത്തുയര്‍ത്തിയ പൊതു മേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കുന്നതിനോടൊപ്പം സാധാരണക്കാരായ ജനങ്ങള്‍ തൊഴിലെടുത്ത് സ്വരൂപിച്ച് ബാങ്കുകളിലും എല്‍ഐസിയിലും നിക്ഷേപിച്ച പണം പൊട്ടി പാളിസായ അദാനിക്ക് നല്‍കണമെന്ന് പറയുന്ന മോദി സാധാരണക്കാര്‍ക്ക് വേണ്ടിയല്ല കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് ഭരിക്കുന്നതെന്ന് വ്യക്തമായിരിക്കുകയാണെന്നും സോണി സെബാസ്റ്റ്യന്‍ പറഞ്ഞു.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ രാജ്യത്തെ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം അദാനിക്ക് വേണ്ടി കൈമാറി കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. രാജ്യത്തെ സാമ്പത്തിക മേഖലയെ പിടിച്ച് കുലുക്കുന്ന തരത്തില്‍ അദാനി തകര്‍ന്ന് തരിപ്പണമാകുമ്പോള്‍ രാജ്യത്തെ ജനങ്ങള്‍ ആശങ്കയിലാണെന്നും സോണി സെബാസ്റ്റ്യന്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. പ്രൊഫ .എ ഡി മുസ്തഫ , കെ പ്രമോദ് , വി വി പുരുഷോത്തമൻ ,രാജീവൻ എളയാവൂർ , എൻ പി ശ്രീധരൻ, എം പി ഉണ്ണികൃഷ്ണൻ ,റിജിൽ മാകുറ്റി, രജനി രാമാനന്ദ്,കട്ടേരി നാരായണൻ, അമൃത രാമകൃഷ്ണൻ, അഡ്വ .റഷീദ് കവ്വായി ,സുദീപ് ജെയിംസ് ,സി ടി സജിത്ത് , കെ വി ഫിലോമിന, ടി ജയകൃഷ്ണൻ, ബിജു ഉമ്മർ , സി വി സന്തോഷ് ,സി ടി ഗിരിജ ,കെ ബാലകൃഷ്ണൻ മാസ്റ്റർ ,രജിത് നാറാത്ത് , എം കെ മോഹനൻ , കൂക്കിരി രാഗേഷ് , രാജീവൻ കപ്പച്ചേരി ,ടി ജനാർദ്ദനൻ ,കെ കെ സുരേഷ് കുമാർ, പി മുഹമ്മദ് ശമ്മാസ് ,ബ്ലോക്ക് പ്രസിഡണ്ട്മാരായ സുധീഷ് മുണ്ടേരി, കല്ലിക്കോടൻ രാഗേഷ്, കെ കെ ജയരാജൻ ,അജിത് ടി കെ,പുതുക്കുടി ശ്രീധരൻ, വി സി പ്രസാദ് എന്നിവർ പങ്കെടുത്തു.

Congress workers marched to LIC office

Next TV

Related Stories
അതിശക്തമായ മഴയ്ക്ക് സാധ്യത: 4 ജില്ലകളിൽ അടുത്ത 3 ദിവസം റെഡ് അലർട്ട്; ജാഗ്രതാ നിർദ്ദേശം

May 19, 2024 01:54 PM

അതിശക്തമായ മഴയ്ക്ക് സാധ്യത: 4 ജില്ലകളിൽ അടുത്ത 3 ദിവസം റെഡ് അലർട്ട്; ജാഗ്രതാ നിർദ്ദേശം

അതിശക്തമായ മഴയ്ക്ക് സാധ്യത: 4 ജില്ലകളിൽ അടുത്ത 3 ദിവസം റെഡ് അലർട്ട്; ജാഗ്രതാ...

Read More >>
ഡയാലിസിസ് രോഗികൾക്ക് ആശ്വാസം പകരുവാനായി കൂത്തുപറമ്പ് താലൂക്ക് ആശുപത്രി

May 19, 2024 01:32 PM

ഡയാലിസിസ് രോഗികൾക്ക് ആശ്വാസം പകരുവാനായി കൂത്തുപറമ്പ് താലൂക്ക് ആശുപത്രി

ഡയാലിസിസ് രോഗികൾക്ക് ആശ്വാസം പകരുവാനായി കൂത്തുപറമ്പ് താലൂക്ക്...

Read More >>
എറണാകുളത്തെ ക്വട്ടേഷന്‍ സംഘം വയനാട്ടില്‍ പിടിയില്‍

May 19, 2024 01:25 PM

എറണാകുളത്തെ ക്വട്ടേഷന്‍ സംഘം വയനാട്ടില്‍ പിടിയില്‍

എറണാകുളത്തെ ക്വട്ടേഷന്‍ സംഘം വയനാട്ടില്‍...

Read More >>
ബോച്ചെ ടീയുടെ ലക്കിഡ്രോ നിയമപരം: പരാതികള്‍ അടിസ്ഥാനരഹിതമെന്നും ബോബി ചെമ്മണ്ണൂര്‍

May 19, 2024 12:41 PM

ബോച്ചെ ടീയുടെ ലക്കിഡ്രോ നിയമപരം: പരാതികള്‍ അടിസ്ഥാനരഹിതമെന്നും ബോബി ചെമ്മണ്ണൂര്‍

ബോച്ചെ ടീയുടെ ലക്കിഡ്രോ നിയമപരം: പരാതികള്‍ അടിസ്ഥാനരഹിതമെന്നും ബോബി ചെമ്മണ്ണൂര്‍...

Read More >>
വാഹന മോഷണ സംഘത്തിലെ ഒന്നാം പ്രതി പിടിയിൽ

May 19, 2024 12:38 PM

വാഹന മോഷണ സംഘത്തിലെ ഒന്നാം പ്രതി പിടിയിൽ

വാഹന മോഷണ സംഘത്തിലെ ഒന്നാം പ്രതി പിടിയിൽ...

Read More >>
കേരളത്തിൽ മെയ് 31 മുതൽ കാലവർഷം കനക്കും

May 19, 2024 11:52 AM

കേരളത്തിൽ മെയ് 31 മുതൽ കാലവർഷം കനക്കും

കേരളത്തിൽ 31ന് കാലവർഷം കനക്കും...

Read More >>
News Roundup