പശ്ചിമഘട്ട ഡിജിറ്റൽ മാപ്പത്തോൺ കൊട്ടിയൂരിൽ തുടങ്ങി.

പശ്ചിമഘട്ട ഡിജിറ്റൽ മാപ്പത്തോൺ കൊട്ടിയൂരിൽ തുടങ്ങി.
Mar 1, 2023 10:04 PM | By Daniya

കൊട്ടിയൂർ: നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി റീബിൽഡ് കേരളയുടെയും ഐടി മിഷന്റെയും സഹായത്താൽ ഹരിതകേരള മിഷൻ നേതൃത്വത്തിൽ സംസ്ഥാനത്തെ പശ്ചിമ ഘട്ടത്തോട് ചേർന്ന് കിടക്കുന്ന പഞ്ചായത്തുകളിലെ നീർച്ചാലുകളുടെ ഡിജിറ്റൽ സർവ്വേ "മാപ്പത്തോൺ" കൊട്ടിയൂർ പഞ്ചായത്തിൽ ആരംഭിച്ചു. പഞ്ചായത്ത് ഓഫീസിനോട് ചേർന്നുള്ള തിരുത്തിത്തോട് ഡിജിറ്റൽ സർവ്വേ ചെയ്തുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു.

വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി പൊട്ടയിൽ അധ്യക്ഷനായി. മാർച്ച് 1 മുതൽ 4 വരെ പഞ്ചായത്തിലെ 15 നീർത്തടങ്ങളിലെയും മുഴുവൻ തോടുകളും ട്രെയ്‌സ് ചെയ്ത് ഡിജിറ്റൽ മാപ്പ് രൂപത്തിലാക്കും. വന മേഖലയിലെ തോടുകൾ ട്രോൺ ഉപയോഗിച്ച് പിന്നീട് ട്രെയ്‌സ് ചെയ്യും.

സ്ഥിരം സമിതി അധ്യക്ഷ ഉഷ അശോക് കുമാർ, പഞ്ചായത്ത് സെക്രട്ടറി പി എസ് സത്യൻ, നവകേരളം കർമ്മ പദ്ധതി ജില്ലാ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ തുടങ്ങിയവർ സംസാരിച്ചു.

The Western Ghats Digital Mapathon started at Kotiyur.

Next TV

Related Stories
Top Stories