കലാരംഗത്ത് വിദേശ സംസ്കാരത്തെ അനുകരിക്കുന്നത് യുവതലമുറ ഒഴിവാക്കണം: കെ.മുരളീധരൻ എം പി.

കലാരംഗത്ത് വിദേശ സംസ്കാരത്തെ അനുകരിക്കുന്നത് യുവതലമുറ ഒഴിവാക്കണം: കെ.മുരളീധരൻ എം പി.
Mar 21, 2023 03:05 PM | By sukanya

 കലാരംഗത്ത് വിദേശ സംസ്കാരത്തെ അനുകരിക്കുന്നത് യുവതലമുറ ഒഴിവാക്കണമെന്ന് കെ.മുരളീധരൻ എം പി. പൊയിലൂരിൽ സംഘടിപ്പിച്ച പാനൂർ മേഖലാ കലാകാര സംഗമവും, കലയരങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം പി  വിദേശ സംസ്കാരത്തെ അവർ തന്നെ തള്ളിക്കളഞ്ഞതാണ്.

അതാണിപ്പോൾ നമ്മൾ അനുകരിക്കുന്നത്. നാടൻ കലകളും, കലാകാരന്മാരും പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് നാടിൻ്റെ ആവശ്യമാണെന്നും എം പി പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ കെ.സി കുഞ്ഞിക്കണ്ണൻ മാസ്റ്റർ അധ്യക്ഷനായി. കേരള ഫോക് ലോർ പ്രോഗ്രാം ഓഫീസർ പി.വി ലവ് ലിൻ മുഖ്യാതിഥിയായി. വാർഡംഗങ്ങളായ നാണു ചാകേരി, ടി.കെ ശങ്കരൻ, ബാലൻ കൊള്ളുമ്മൽ, സംഘാടക സമിതി അംഗം പി.പുരുഷോത്തമൻ, പി.ലിജീഷ്, വി.വിപിൻ, പി.പി പവിത്രൻ, എ.കെ ഭാസ്ക്കരൻ, വി.പി മനോജ്, അബൂബക്കർ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം സെക്രട്ടറി സി.സി സുരേന്ദ്രൻ സ്വാഗതവും, കെ.സി ചന്ദ്രൻ നന്ദിയും പറഞ്ഞു. കേരള ഫോക് ലോർ അക്കാദമിയുടെയും, സംസ്കാര നാടൻ കലാവേദിയുടെയും, കലാകാര ക്ഷേമസമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സി.സി സുൻസി വരച്ച കെ.മുരളിധരൻ എംപിയുടെ ചിത്രം ചടങ്ങിൽ കൈമാറി. ആദരായനവും നടന്നു.

Muraleedharanmp

Next TV

Related Stories
കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; കെഎഫ്എ

May 28, 2023 07:35 PM

കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; കെഎഫ്എ

കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; കെഎഫ്എ...

Read More >>
വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു

May 28, 2023 07:26 PM

വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു

വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു...

Read More >>
ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ റാലി നടത്തി

May 28, 2023 05:13 PM

ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ റാലി നടത്തി

ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ...

Read More >>
ഫുട്ബോൾ മാച്ച് കഴിഞ്ഞു മടങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ടു : രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

May 28, 2023 03:42 PM

ഫുട്ബോൾ മാച്ച് കഴിഞ്ഞു മടങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ടു : രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

ഫുട്ബോൾ മാച്ച് കഴിഞ്ഞു മടങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ടു, രണ്ട് കുട്ടികൾക്ക്...

Read More >>
Top Stories

GCC News

Entertainment News