സം​സ്ഥാ​ന​ത്തെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ബാ​ച്ചു​ക​ൾ പു​ന​ർ​വി​ന്യ​സി​ക്കു​മെ​ന്നും കോ​വി​ഡ്​ കാ​ല​ത്ത് നി​ല​ച്ച ഗ്രേ​സ്​ മാ​ർ​ക്ക്​ കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക​രി​ച്ച്​ ഈ​വ​ർ​ഷം മു​ത​ൽ ന​ൽ​കു​മെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

Mar 25, 2023 11:05 PM | By Daniya

സം​സ്ഥാ​ന​ത്തെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ബാ​ച്ചു​ക​ൾ പു​ന​ർ​വി​ന്യ​സി​ക്കു​മെ​ന്നും കോ​വി​ഡ്​ കാ​ല​ത്ത് നി​ല​ച്ച ഗ്രേ​സ്​ മാ​ർ​ക്ക്​ കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക​രി​ച്ച്​ ഈ​വ​ർ​ഷം മു​ത​ൽ ന​ൽ​കു​മെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ഒ​ന്ന്​ മു​ത​ല്‍ 10 വ​രെ​യു​ള്ള പാ​ഠ​പു​സ്ത​ക​വി​ത​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ആ​ല​പ്പു​ഴ ല​ജ്‌​ന​ത്ത് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​ന്നാം​വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്ര​വേ​ശ​ന​മാ​ണ്​ വ​ലി​യ പ്ര​ശ്നം. കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ സീ​റ്റു​ക​ൾ നോ​ക്കി​യാ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്ക്​ പ്ര​ശ്ന​മി​ല്ല. എ​ന്നാ​ൽ, ഓ​രോ താ​ലൂ​ക്കും ജി​ല്ല​യും എ​ടു​ത്ത്​ നോ​ക്കി​യാ​ൽ ചി​ല വി​ഷ​യ​ങ്ങ​ളി​ൽ ചി​ല പ്ര​ശ്ന​ങ്ങ​ളു​ണ്ട്. കു​ട്ടി​ക​ൾ ഇ​ല്ലാ​ത്ത ചി​ല ബാ​ച്ചു​ക​ൾ പ​ല ജി​ല്ല​ക​ളി​ലു​മു​ണ്ട്. ഇ​ത്​ പ​ഠി​ക്കാ​ൻ സ​മി​തി​യെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

അ​വ​രു​ടെ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യാ​ൽ മ​ല​പ്പു​റം, ഇ​ടു​ക്കി, വ​യ​നാ​ട്​ ഉ​ൾ​​പ്പെ​ടെ​യു​ള്ള ചി​ല ജി​ല്ല​ക​ളി​ൽ സീ​റ്റു​ക​ളു​ടെ പു​ന​ർ​വി​ന്യാ​സം ന​ട​ത്തും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന്​ യോ​ഗ്യ​ത​നേ​ടി​യ എ​ല്ലാ​വ​രും അ​പേ​ക്ഷി​ച്ചാ​ൽ സീ​റ്റ്​ ന​ൽ​ക​ണ​മെ​ന്ന​താ​ണ്​ സ​ർ​ക്കാ​ർ ന​യം. ലി​പി മാ​റ്റി​യ​ടി​ച്ച പാ​ഠ​പു​സ്ത​മാ​ണ്​ ഒ​ന്നാം​ത​ര​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഒ​ന്ന്, ര​ണ്ട്​ ക്ലാ​സു​ക​ളി​ലെ പു​സ്ത​ക​ത്തി​ൽ മ​ല​യാ​ള അ​ക്ഷ​ര​മാ​ല​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ​ പാ​ഠ​പു​സ്ത​ക​ത്തി​ൽ​നി​ന്ന്​ എ​ടു​ത്ത്​ മാ​റ്റി​യ മ​ല​യാ​ള അ​ക്ഷ​ര​മാ​ല ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന്​ മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ ന​ൽ​കി​യ വാ​ഗ്ദാ​ന​മാ​ണ്​ സാ​ക്ഷാ​ത്​​ക​രി​ച്ച​ത്. കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​ സ്കൂ​ൾ തു​റ​ക്കു​ന്ന​തി​ന്​ ര​ണ്ടു​മാ​സം മു​മ്പ്​ പാ​ഠ​പു​സ്ത​കം കു​ട്ടി​ക​ളു​ടെ കൈ​ക​ളി​​ലെ​ത്തു​ന്ന​ത്. അ​വ​ധി​ക്കാ​ല​ത്ത്​ കു​ട്ടി​ക​ൾ​ക്ക്​​ അ​ഞ്ചു​കി​ലോ അ​രി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ന്ത്രി പി. ​പ്ര​സാ​ദ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Kovi also said that higher secondary batches in the state will be redeployed. This year, the grace mark that stood at the

Next TV

Related Stories
#delhi l രാജസ്ഥാനിലെ വിവാദ പരാമർശം; പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ

Apr 25, 2024 02:03 PM

#delhi l രാജസ്ഥാനിലെ വിവാദ പരാമർശം; പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ

രാജസ്ഥാനിലെ വിവാദ പരാമർശം; പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻnewdelhi...

Read More >>
കുട്ടികൾ അധ്യാപകർക്ക് വിലയേറിയ സമ്മാനം നൽകരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Apr 25, 2024 01:40 PM

കുട്ടികൾ അധ്യാപകർക്ക് വിലയേറിയ സമ്മാനം നൽകരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

കുട്ടികൾ അധ്യാപകർക്ക് വിലയേറിയ സമ്മാനം നൽകരുതെന്ന് വിദ്യാഭ്യാസ...

Read More >>
 കൊച്ചുവേളി-മംഗലാപുരം സ്പെഷൽ ട്രെയിൻ: ആദ്യ സര്‍വീസ് ഇന്ന് വൈകിട്ട്; ടിക്കറ്റ് ബുക്കിങ് തുടങ്ങി

Apr 25, 2024 01:37 PM

കൊച്ചുവേളി-മംഗലാപുരം സ്പെഷൽ ട്രെയിൻ: ആദ്യ സര്‍വീസ് ഇന്ന് വൈകിട്ട്; ടിക്കറ്റ് ബുക്കിങ് തുടങ്ങി

കൊച്ചുവേളി-മംഗലാപുരം സ്പെഷൽ ട്രെയിൻ: ആദ്യ സര്‍വീസ് ഇന്ന് വൈകിട്ട്; ടിക്കറ്റ് ബുക്കിങ്...

Read More >>
#thiruvananthapuram l മാസപ്പടി കേസ്; തെളിവുകൾ ഹാജരാക്കാതെ മാത്യു കുഴൽനാടൻ

Apr 25, 2024 01:36 PM

#thiruvananthapuram l മാസപ്പടി കേസ്; തെളിവുകൾ ഹാജരാക്കാതെ മാത്യു കുഴൽനാടൻ

മാസപ്പടി കേസ്; തെളിവുകൾ ഹാജരാക്കാതെ മാത്യു...

Read More >>
#delhi l രാമക്ഷേത്രവും കർത്താർപൂർ ഇടനാഴിയും പരാമർശിച്ചത് മതത്തിന്റെ പേരിൽ വോട്ടു തേടിയതായി പരിഗണിക്കാനാവില്ല; പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ക്ലീൻ ചിറ്റ്

Apr 25, 2024 01:31 PM

#delhi l രാമക്ഷേത്രവും കർത്താർപൂർ ഇടനാഴിയും പരാമർശിച്ചത് മതത്തിന്റെ പേരിൽ വോട്ടു തേടിയതായി പരിഗണിക്കാനാവില്ല; പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ക്ലീൻ ചിറ്റ്

രാമക്ഷേത്രവും കർത്താർപൂർ ഇടനാഴിയും പരാമർശിച്ചത് മതത്തിന്റെ പേരിൽ വോട്ടു തേടിയതായി പരിഗണിക്കാനാവില്ല; പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ്...

Read More >>
ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു

Apr 25, 2024 01:27 PM

ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു

ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ...

Read More >>
Top Stories