---
title: "ലോൺ തിരിച്ചടവ് മുടങ്ങി: ബാങ്കുകാരുടെ ഭീഷണി; ആലപ്പുഴയിൽ കയർ തൊഴിലാളി ആത്മഹത്യ ചെയ്തു"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105266/died"
published_at: "2023-03-26T06:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641f949a77b04_images_(14).jpeg"
keywords: []
---

# ലോൺ തിരിച്ചടവ് മുടങ്ങി: ബാങ്കുകാരുടെ ഭീഷണി; ആലപ്പുഴയിൽ കയർ തൊഴിലാളി ആത്മഹത്യ ചെയ്തു

> **Lead Summary:** **ആലപ്പുഴ**: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബാങ്കുകാരുടെ ഭീഷണി നേരിട്ട കയർ തൊഴിലാളി ആത്മഹത്യ ചെയ്തു. ആലപ്പുഴ കഞ്ഞിക്കുഴി പഞ്ചായത്തിൽ കുഞ്ഞാറു വെളി ശശിയെ ആണ് പുലർച്ചയോടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് തവണ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഇന്നലെ സ്വകാര്യ ബാങ്ക് ജീവനക്കാർ ശശിയുടെ വീട്ടിൽ എത്തിയിരുന്നു.

## Article Content

**ആലപ്പുഴ**: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബാങ്കുകാരുടെ ഭീഷണി നേരിട്ട കയർ തൊഴിലാളി ആത്മഹത്യ ചെയ്തു. ആലപ്പുഴ കഞ്ഞിക്കുഴി പഞ്ചായത്തിൽ കുഞ്ഞാറു വെളി ശശിയെ ആണ് പുലർച്ചയോടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് തവണ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഇന്നലെ സ്വകാര്യ ബാങ്ക് ജീവനക്കാർ ശശിയുടെ വീട്ടിൽ എത്തിയിരുന്നു.

ചേർത്തലയിലെ സ്വകാര്യ ബാങ്കിൽ നിന്നും 5 ലക്ഷം രൂപ ശശി വായ്പ എടുത്തിരുന്നു. കഴിഞ്ഞ മൂന്ന് മാസക്കാലമായി തിരിച്ചടവ് മുടങ്ങി. ആദ്യം കയർഫാക്ടറി ഉടമയായിരുന്ന ശശി പിന്നീട് ഫാക്ടറി വിറ്റിരുന്നു. വീടിന് അടുത്തു തന്നെയുള്ള മറ്റൊരു കയർ ഫാക്ടറിയിൽ തൊഴിലാളിയായി ജോലി നോക്കുകയായിരുന്നു. ഇളയ മകളുടെ വിവാഹത്തോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതായി ബന്ധുക്കൾ പറയുന്നു.

വായ്പകൾ മുടങ്ങാതെ അടച്ചു വരുന്നതിനിടയിൽ മൂന്ന് മാസക്കാലമായി സാമ്പത്തിക ബുദ്ധിമുട്ട് രൂക്ഷമായി. വായ്പ മുടങ്ങിയതിനെ തുടർന്ന് ജപ്തി ഭീഷണിയടക്കം ഉണ്ടായിരുന്നതായി കുടുംബം പറയുന്നു.ഇന്നലെ എത്തിയ ബാങ്ക് ജീവനക്കാരുമായി പ്രശ്നങ്ങൾ ഉണ്ടായതായി അയൽവാസിയും പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105266/died)