വീണ്ടും വ്യാപനം; കൂടുതല്‍ കോവിഡ് രോഗികള്‍ കേരളത്തില്‍

വീണ്ടും വ്യാപനം; കൂടുതല്‍ കോവിഡ് രോഗികള്‍ കേരളത്തില്‍
Mar 26, 2023 11:23 AM | By sukanya

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരിടവേളയ്ക്ക് ശേഷം വര്‍ധിക്കുമ്ബോള്‍ രോഗികള്‍ കൂടുതല്‍ കേരളത്തില്‍.

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യമുള്ളത്. സംസ്ഥാനത്ത് 26.4 ശതമാനമാണ് രോഗികള്‍. ഇന്നലെ 1500 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 146 ദിവസത്തിനിടയിലെ ഉയര്‍ന്ന നിരക്കാണിത്. കേരളം കഴിഞ്ഞാല്‍ മഹാരാഷ്ട്രയാണ് രോഗികളുടെ എണ്ണത്തില്‍ രണ്ടാമതുള്ളത്. 21.7 ശതമാനമാണ് ഇവിടെ രോഗികള്‍. ഗുജറാത്തില്‍ 13.9 ശതമാനവും കര്‍ണാടകയില്‍ 8.6 ശതമാനവും തമിഴ്നാട്ടില്‍ 6.3 ശതമാനവുമാണ് രോഗികള്‍. ഫെബ്രുവരി പകുതി മുതലാണ് രാജ്യത്തെ കോവിഡ് കേസുകള്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഓക്സിജന്‍ തുടങ്ങിയ അവശ്യ വസ്തുക്കള്‍ എല്ലാ ആശുപത്രികളും കരുതണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ആരോഗ്യ സ്ഥാപനങ്ങളുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ ഏപ്രില്‍ 10, 11 തീയതികളില്‍ രാജ്യ വ്യാപകമായി മോക് ഡ്രില്‍ നടത്തും. 27ന് നടത്തുന്ന ഓണ്‍ലൈന്‍ യോഗത്തില്‍ മോക് ഡ്രില്ലിന്റെ വിശദാംശങ്ങള്‍ സംസ്ഥാനങ്ങളെ അറിയിക്കും. കോവിഡ് പരിശോധനയുടെ വേഗം കൂട്ടാന്‍ മന്ത്രാലയം നിര്‍ദേശം നല്‍കി. പത്തു ലക്ഷംപേര്‍ക്ക് 140 കോവിഡ് പരിശോധന എന്നതാണ് നിലവിലെ അനുപാതം. പെട്ടെന്ന് ഫലം ലഭിക്കുന്ന ആന്റിജന്‍ ടെസ്റ്റുകളെയാണ് പല സംസ്ഥാനങ്ങളും ആശ്രയിക്കുന്നത്. ഇതിനു പകരം കൂടുതല്‍ ശക്തമായ പരിശോധനകള്‍ നടത്തണം. ജനുവരി മുതല്‍ മാര്‍ച്ചു വരെയും ഓഗസ്റ്റു മുതല്‍ ഒക്ടോബര്‍ വരെയും പകര്‍ച്ചവ്യാധികള്‍ കൂടുതലാവുന്ന സമയമാണെന്നും മുന്‍കരുതലെടുക്കണമെന്നും മന്ത്രാലയം അറിയിച്ചു.

Covid

Next TV

Related Stories
കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; കെഎഫ്എ

May 28, 2023 07:35 PM

കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; കെഎഫ്എ

കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; കെഎഫ്എ...

Read More >>
വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു

May 28, 2023 07:26 PM

വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു

വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു...

Read More >>
ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ റാലി നടത്തി

May 28, 2023 05:13 PM

ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ റാലി നടത്തി

ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ...

Read More >>
ഫുട്ബോൾ മാച്ച് കഴിഞ്ഞു മടങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ടു : രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

May 28, 2023 03:42 PM

ഫുട്ബോൾ മാച്ച് കഴിഞ്ഞു മടങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ടു : രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

ഫുട്ബോൾ മാച്ച് കഴിഞ്ഞു മടങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ടു, രണ്ട് കുട്ടികൾക്ക്...

Read More >>
Top Stories


GCC News