സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കും 21 വ​യ​സ്സ് എ​ന്ന ഏ​കീ​കൃ​ത വി​വാ​ഹ​പ്രാ​യം നി​ശ്ച​യി​ക്ക​ണ​​മെ​ന്ന ഹ​ര​ജി സു​പ്രീം​കോ​ട​തി ത​ള്ളി.

സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കും 21 വ​യ​സ്സ് എ​ന്ന ഏ​കീ​കൃ​ത വി​വാ​ഹ​പ്രാ​യം നി​ശ്ച​യി​ക്ക​ണ​​മെ​ന്ന ഹ​ര​ജി സു​പ്രീം​കോ​ട​തി ത​ള്ളി.
Mar 27, 2023 11:52 PM | By Daniya

ന്യൂ​ഡ​ൽ​ഹി: സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കും 21 വ​യ​സ്സ് എ​ന്ന ഏ​കീ​കൃ​ത വി​വാ​ഹ​പ്രാ​യം നി​ശ്ച​യി​ക്ക​ണ​​മെ​ന്ന ഹ​ര​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ പാ​ർ​ല​മെ​ന്റി​​ന്റെ പ​രി​ധി​യി​ൽ​വ​രു​ന്ന​താ​ണെ​ന്നും ത​ങ്ങ​ൾ അ​തി​ൽ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി ഹ​ര​ജി ത​ള്ളി​യ​ത്. ഹ​ര​ജി അം​ഗീ​ക​രി​ച്ചാ​ൽ സു​പ്രീം​കോ​ട​തി നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​ന് തു​ല്യ​മാ​കു​മെ​ന്ന് കേ​ന്ദ്ര​ത്തി​നു​വേ​ണ്ടി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത ചൂ​ണ്ടി​ക്കാ​ട്ടി. ഹ​ര​ജി​യി​ലെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കു​ന്ന​ത് പാ​ർ​ല​മെ​ന്റി​നോ​ട് നി​യ​മ​നി​ർ​മാ​ണം ന​ട​ത്താ​ൻ കോ​ട​തി ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന് തു​ല്യ​മാ​കു​മെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​​ന്ദ്ര​ചൂ​ഡും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഷാ​ഹി​ദ ഖു​റൈ​ഷി ന​ൽ​കി​യ ഹ​ര​ജി, ചീ​ഫ് ജ​സ്റ്റി​ന് പു​റ​മേ ജ​സ്റ്റി​സു​മാ​രാ​യ പി.​എ​സ്. ന​ര​സിം​ഹ, ജെ.​ബി. പ​ർ​ദി​വാ​ല എ​ന്നി​വ​രു​മ​ട​ങ്ങി​യ ബെ​ഞ്ചാ​ണ് പ​രി​ഗ​ണി​ച്ച​ത്. വി​വാ​ഹ​പ്രാ​യം ഏ​കീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​നാ​യ അ​ശ്വി​നി കു​മാ​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി ഫെ​ബ്രു​വ​രി 20ന് ​ത​ള്ളി​യ കാ​ര്യ​വും ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.

Uniform marriage age fixed at 21 years for women and men The Supreme Court rejected the appeal.

Next TV

Related Stories
കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസ് ജൂൺ 4 മുതൽ.

May 28, 2023 09:05 PM

കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസ് ജൂൺ 4 മുതൽ.

കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസ് ജൂൺ 4...

Read More >>
കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; കെഎഫ്എ

May 28, 2023 07:35 PM

കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; കെഎഫ്എ

കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; കെഎഫ്എ...

Read More >>
വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു

May 28, 2023 07:26 PM

വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു

വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു...

Read More >>
ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ റാലി നടത്തി

May 28, 2023 05:13 PM

ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ റാലി നടത്തി

ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ...

Read More >>
ഫുട്ബോൾ മാച്ച് കഴിഞ്ഞു മടങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ടു : രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

May 28, 2023 03:42 PM

ഫുട്ബോൾ മാച്ച് കഴിഞ്ഞു മടങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ടു : രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

ഫുട്ബോൾ മാച്ച് കഴിഞ്ഞു മടങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ടു, രണ്ട് കുട്ടികൾക്ക്...

Read More >>
Top Stories

GCC News

Entertainment News