ബിജെപി പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു

ബിജെപി പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു
Mar 28, 2023 05:40 AM | By sukanya

 പുതുച്ചേരിയിൽ ബിജെപി പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. സെന്തിൽ കുമാർ ആണ് മരിച്ചത്. ഞായറാഴ്ച രാത്രി മൂന്ന് മോട്ടോർസൈക്കിളുകളിലായെത്തിയ ഏഴംഗ സംഘം സെന്തിൽ കുമാറിന് നേരെ ആദ്യം നാടൻ ബോംബ് എറിയുകയും പിന്നീട് മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. വില്ലിയന്നൂരിലെ ബേക്കറിയിലാണ് സംഭവം.

പുതുച്ചേരി ആഭ്യന്തരമന്ത്രി എ നമശിവായത്തിന്റെ അടുത്ത ബന്ധുവാണ് കൊല്ലപ്പെട്ട സെന്തിൽ കുമാറെന്ന് റിപ്പോർട്ടുകളുണ്ട്. അക്രമത്തിന്റെ വിവരമറിഞ്ഞ ഉടനെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും സെന്തിലിനെ രക്ഷിക്കാനായില്ല. സെന്തിലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അക്രമികളെ പിടികൂടാൻ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

BJP worker hacked to death

Next TV

Related Stories
#payyavoor | പാട്ടരങ്ങ്  ജില്ലാതല ഉദ്ഘാടനം

Feb 22, 2024 04:22 PM

#payyavoor | പാട്ടരങ്ങ് ജില്ലാതല ഉദ്ഘാടനം

പാട്ടരങ്ങ് ജില്ലാതല...

Read More >>
#Kathirur  | കതിരൂര്‍ സൂര്യനാരായണ ക്ഷേത്രോത്സവം 26ന് തുടങ്ങും

Feb 22, 2024 04:19 PM

#Kathirur | കതിരൂര്‍ സൂര്യനാരായണ ക്ഷേത്രോത്സവം 26ന് തുടങ്ങും

#Kathirur | കതിരൂര്‍ സൂര്യനാരായണ ക്ഷേത്രോത്സവം 26ന് തുടങ്ങും...

Read More >>
#CPI  |  സി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ  പ്രതിഷേധ കൂട്ടായ്മ

Feb 22, 2024 03:57 PM

#CPI | സി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ

#CPI | സി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ...

Read More >>
#kollamazheekal | അഴീക്കൽ ബീച്ചിൽ വിരുന്നെത്തി നീലമുഖി

Feb 22, 2024 03:47 PM

#kollamazheekal | അഴീക്കൽ ബീച്ചിൽ വിരുന്നെത്തി നീലമുഖി

അഴീക്കൽ ബീച്ചിൽ വിരുന്നെത്തി നീലമുഖി...

Read More >>
 #iritty | ഖരമാലിന്യ പരിപാലന പദ്ധതി ആലോചനാ യോഗം

Feb 22, 2024 03:20 PM

#iritty | ഖരമാലിന്യ പരിപാലന പദ്ധതി ആലോചനാ യോഗം

ഖരമാലിന്യ പരിപാലന പദ്ധതി ആലോചനാ...

Read More >>
#Kathirur | വനിതകള്‍ക്ക് താമസ സൗകര്യം ഒരുക്കി കതിരൂര്‍ വില്ലേജ് വനിതാ സഹകരണ സംഘം

Feb 22, 2024 02:35 PM

#Kathirur | വനിതകള്‍ക്ക് താമസ സൗകര്യം ഒരുക്കി കതിരൂര്‍ വില്ലേജ് വനിതാ സഹകരണ സംഘം

#Kathirur | വനിതകള്‍ക്ക് താമസ സൗകര്യം ഒരുക്കി കതിരൂര്‍ വില്ലേജ് വനിതാ സഹകരണ...

Read More >>
Top Stories