ഇരിട്ടി: വിജയക്കുതിപ്പിൽ നൂറുമേനിയുടെ പൊൻതിളക്കവുമായി സംസ്ഥാന തലത്തിൽ തന്നെ മികച്ച നേട്ടം കൈവരിച്ച ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു.നഗരസഭ കൗൺസിലർ പി.പി. ജയലക്ഷ്മി അധ്യക്ഷയായി. പ്രിൻസിപ്പാൾ കെ.ഇ.ശ്രീജ മുഖ്യ പ്രഭാഷണം നടത്തി സീനിയർ അധ്യാപകൻ എം.പുരുഷോത്താൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പ്രധാനാധ്യാപിക ഷൈനി യോഹന്നാൻ, പി ടി.എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി നഗരസഭാ കൗൺസിലർമാരായ വി.പി.അബ്ദുൾ റഷീദ്, കെ.നന്ദനൻ, അധ്യാപകരായ പി.വി.ശശീന്ദ്രൻ ,കെ.വി.സുജേഷ് ബാബു, എന്നിവർ സംസാരിച്ചു. നവാഗതരായ വിദ്യാർത്ഥികളെ മധുരം നൽകി സ്വീകരിച്ചു.വിദ്യാർത്ഥി കളുടെ വിവിധ കലാപരിപാടികളും അരങ്ങേറി പടം)ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്യുന്നു.
Iritty