---
title: "കൊളക്കാട് സാന്തോം ഹയർ സെക്കന്ററി സ്കൂളിൽ പ്രവേശനോത്സവം നടത്തി"
english_title: "Kolakkad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118735/kolakkad"
published_at: "2023-06-01T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6478843dcc795_IMG-20230601-WA0041.jpg"
keywords: []
---

# കൊളക്കാട് സാന്തോം ഹയർ സെക്കന്ററി സ്കൂളിൽ പ്രവേശനോത്സവം നടത്തി

> **Lead Summary:** **കൊളക്കാട്: ജൂ**ൺ ഒന്നാം തിയ്യതി സ്കൂളിലേക്ക് കടന്നു വന്ന പുതിയ വിദ്യാർത്ഥികളെ വർണ്ണ മനോഹരമായ പ്രവേശനോത്സവ ചടങ്ങിലൂടെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ. ജോളി മറ്റത്തിൽ അധ്യക്ഷ പദം അലങ്കരിച്ചു സംസാരിച്ച ചടങ്ങ് സ്കൂൾ മാനേജർ റവ. ഫാ. തോമസ് പട്ടാംകുളം ഉദ്ഘാടനം ചെയ്തു.

## Article Content

**കൊളക്കാട്: ജൂ**ൺ ഒന്നാം തിയ്യതി സ്കൂളിലേക്ക് കടന്നു വന്ന പുതിയ വിദ്യാർത്ഥികളെ വർണ്ണ മനോഹരമായ പ്രവേശനോത്സവ ചടങ്ങിലൂടെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ. ജോളി മറ്റത്തിൽ അധ്യക്ഷ പദം അലങ്കരിച്ചു സംസാരിച്ച ചടങ്ങ് സ്കൂൾ മാനേജർ റവ. ഫാ. തോമസ് പട്ടാംകുളം ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഹെഡ്മിസ്ട്രെസ് ശ്രീമതി. സോളി തോമസ്,  മം പി ടി എ പ്രസിഡന്റ്‌ ശ്രീമതി. സുരഭി റിജോ, കേളകം സിവിൽ പോലീസ് ഓഫീസർ ശ്രീ ഷനൂപ് പി വി, ശ്രീ. രഞ്ജിത്ത് മാർക്കോസ് , ശ്രീ. റീഗോ തോമസ്, കുട്ടികളുടെ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

പൂക്കളും മധുരവും നൽകി നവാഗതരെ സ്വീകരിച്ചതിനു ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. തുടർന്ന് എല്ലാവർക്കും പായസം വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118735/kolakkad)