---
title: "അരിക്കൊമ്പൻ വിഷയത്തിൽ കേരളാ സർക്കാരിന്റെ നിലപാടാണ് ശരിയെന്ന് തെളിഞ്ഞു: വനംമന്ത്രി"
english_title: "Arikomban"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119867/arikomban"
published_at: "2023-06-05T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647dba02d4e1b_Screenshot_2023-06-05-16-00-19-46_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# അരിക്കൊമ്പൻ വിഷയത്തിൽ കേരളാ സർക്കാരിന്റെ നിലപാടാണ് ശരിയെന്ന് തെളിഞ്ഞു: വനംമന്ത്രി

> **Lead Summary:** അരിക്കൊമ്പന്റെ കാര്യത്തിൽ കേരളാ സർക്കാർ എടുത്ത നിലപാട് ശരിയാണെന്ന് തെളിയിക്കുന്നതാണ് നിലവിലെ സംഭവ വികാസങ്ങളെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ഉൾവനത്തിലേക്ക് തുറന്നുവിട്ടാലും ആന ജനവാസ മേഖലയിലേക്ക് വരുമെന്ന് തെളിഞ്ഞു. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിലായിരിക്കും കേരളമായാലും തമിഴ്‌നാടായാലും തുടർ നടപടികൾ സ്വീകരിക്കുകയെന്നും മന്ത്രി അറിയിച്ചു.

## Article Content

അരിക്കൊമ്പന്റെ കാര്യത്തിൽ കേരളാ സർക്കാർ എടുത്ത നിലപാട് ശരിയാണെന്ന് തെളിയിക്കുന്നതാണ് നിലവിലെ സംഭവ വികാസങ്ങളെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ഉൾവനത്തിലേക്ക് തുറന്നുവിട്ടാലും ആന ജനവാസ മേഖലയിലേക്ക് വരുമെന്ന് തെളിഞ്ഞു. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിലായിരിക്കും കേരളമായാലും തമിഴ്‌നാടായാലും തുടർ നടപടികൾ സ്വീകരിക്കുകയെന്നും മന്ത്രി അറിയിച്ചു.

അരിക്കൊമ്പൻ കേരളത്തിലേക്ക് മടങ്ങിയെത്തില്ലെന്ന് ഉറപ്പ് പറയാൻ കഴിയില്ല. അരിക്കൊമ്പനെ തമിഴ്‌നാട് പിടികൂടി തിരുനെൽവേലി കാട്ടിലേക്ക് വിടുന്നതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പനെ തേനി പൂശാനംപട്ടിക്ക് സമീപത്ത് വെച്ച് മയക്കുവെടി വെച്ചത്. കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലേക്കാണ് ആനയെ വിടുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119867/arikomban)