ദേശീയ പ്രതിപക്ഷ നേതാക്കളുടെ യോഗം ജൂൺ 23ന് പട്‌നയിൽ നടക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയും രാഹുൽ ഗാന്ധിയും പങ്കെടുക്കും. കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് യോഗം.
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, എൻസിപി നേതാവ് ശരദ് പവാർ, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ സെക്രട്ടറി ഡി രാജ തുടങ്ങിയവർ പങ്കെടുക്കുമെന്നാണ് ജെഡിയു അറിയിച്ചിരിക്കുന്നത്.
ആദ്യം ജൂൺ 12നാണ് യോഗം തീരുമാനിച്ചിരുന്നതെങ്കിലും ചില നേതാക്കളുടെ അസൗകര്യത്തെ തുടർന്ന് 23ലേക്ക് മാറ്റുകയായിരുന്നു. നിതീഷ് കുമാറും മമത ബാനർജിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് യോഗത്തിന്റെ വേദി തീരുമാനിച്ചത്.
Meeting of opposition leaders in Patna on June 23