---
title: "ആമസോൺ വനത്തിൽ കാണാതായ 4 കുട്ടികളെയും 40 ദിവസത്തിന് ശേഷം ജീവനോടെ കണ്ടെത്തി"
english_title: "4 children missing in Amazon jungle found alive after 40 days"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121244/4-children-missing-in-amazon-jungle-found-alive-after-40-days"
published_at: "2023-06-10T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64842bbfddef0_Screenshot_2023-06-10-13-21-53-68_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ആമസോൺ വനത്തിൽ കാണാതായ 4 കുട്ടികളെയും 40 ദിവസത്തിന് ശേഷം ജീവനോടെ കണ്ടെത്തി

> **Lead Summary:** വിമാനം തകർന്ന് കൊളംബിയൻ ആമസോൺ വനത്തിൽ കാണാതായ നാല് കുട്ടികളെ 40 ദിവസത്തിന് ശേഷം കണ്ടെത്തി. കുട്ടികളെ ജീവനോടെ കണ്ടെത്തിയതായി കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ അറിയിച്ചു. 13, 9, 4, 1 വയസ്സുള്ള കുട്ടികളെയാണ് കണ്ടെത്തിയത്.

## Article Content

വിമാനം തകർന്ന് കൊളംബിയൻ ആമസോൺ വനത്തിൽ കാണാതായ നാല് കുട്ടികളെ 40 ദിവസത്തിന് ശേഷം കണ്ടെത്തി. കുട്ടികളെ ജീവനോടെ കണ്ടെത്തിയതായി കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ അറിയിച്ചു. 13, 9, 4, 1 വയസ്സുള്ള കുട്ടികളെയാണ് കണ്ടെത്തിയത്.

തെക്കൻ കൊളംബിയയിലെ അരരാക്കുവരയിൽ നിന്നും പറന്നുയർന്ന ചെറുവിമാനം ആമസോൺ കാടിന് മുകളിൽ കഴിഞ്ഞ മാസം ഒന്നിനാണ് തകർന്നുവീണത്.കുട്ടികളുടെ അമ്മയുടെയും ഒരു പൈലറ്റിന്റെയും ഒരു ബന്ധുവിന്റെയും മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121244/4-children-missing-in-amazon-jungle-found-alive-after-40-days)