വായന ദിനത്തിൽ കുരുന്നുകൈകളിൽ പുസ്തക നിധിയുമായി ഉളിക്കൽ ഗ്രാമപഞ്ചായത്ത്

വായന ദിനത്തിൽ കുരുന്നുകൈകളിൽ പുസ്തക നിധിയുമായി ഉളിക്കൽ ഗ്രാമപഞ്ചായത്ത്
Jun 20, 2023 07:28 PM | By Daniya

ഉളിക്കൽ: വായന ദിനത്തിൽ വേറിട്ട പ്രവർത്തനവുമായി ഉളിക്കൽ ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് പരിധിയിലെ 12 എൽ പി സ്കൂളുകളിൽ പഞ്ചായത്ത്‌ പ്രസിഡണ്ടും ഭരണ സമിതി അംഗങ്ങളും നേരിട്ട് എത്തി പുസ്തകങ്ങൾ നൽകുന്ന കുരുന്നു കൈകളിൽ പുസ്തക നിധി എന്നതായിരുന്നു പദ്ധതി. വയത്തൂർ യു പി സ്കൂളിൽ രാവിലെ ആരംഭിച്ച പുസ്തകങ്ങളുമായുള്ള യാത്ര വൈകുന്നേരം വരെ നീണ്ടു. വായന ദിനത്തോട് അനുബന്ധിച്ച് നാളെ മുതൽ പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും പത്രങ്ങൾ പഞ്ചായത്ത്‌ നൽകും. കുട്ടികളിലെ വായന ശീലം വളർത്താൻ ചെറുപ്രായത്തിൽ ആരംഭിക്കണം എന്നതിനാൽ ആണ് ആദ്യ ഘട്ടം എൽ പി സ്കൂളുകളിൽ നിന്നും ആരംഭിച്ചത്.

വരുന്ന രണ്ട് വർഷം കൊണ്ട് പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലും പഞ്ചായത്ത്‌ നേതൃത്വത്തിൽ ലൈബ്രറികൾ സ്ഥാപിക്കും എന്ന് ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി സി ഷാജി പറഞ്ഞു. കുട്ടികൾക്ക് വായിക്കാൻ ഏറെ ഇഷ്ടം തോന്നുന്ന പുസ്തകങ്ങൾ തെരഞ്ഞെടുത്താണ് പുസ്തക നിധി ഒരുക്കിയത്. വായനയെ പ്രോത്സാഹിപ്പിക്കാൻ ഈ വർഷം പഞ്ചായത്ത്‌ തല ക്വിസ് മത്സരങ്ങൾ ഉൾപ്പെടെ വ്യത്യസ്തമായ പരിപാടികൾ കുട്ടികൾക്കായി ഒരുക്കും.പുതുതലമുറയിൽ വായന ശീലം വളർത്തുക എന്നതാണ് പദ്ധതികളുടെ ലക്ഷ്യം.

പഞ്ചായത്ത്‌ തല ഉദ്ഘാടനം വയത്തൂർ യു പി സ്കൂളിൽ ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. പി സി ഷാജി നിർവഹിച്ചു. തുടർന്ന് പുറവയൽ, അറബി, മട്ടിണി,കോളിതട്ട്, കാലാങ്കി, മാട്ടറ, മണിക്കടവ്, പെരുമ്പള്ളി, നുച്ചിയാട്, പരിക്കളം, നെല്ലിക്കാംപൊയിൽ എന്നിവിടങ്ങളിലെ എൽ പി സ്കൂളുകളിൽ ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. പി സി ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം എത്തി പുസ്തകങ്ങൾ വിതരണം ചെയ്തു.

വൈസ് പ്രസിഡന്റ്‌ ശ്രീമതി. ആയിഷ ഇബ്രാഹിം, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ പാലശ്ശേരി, ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര പുരുഷോത്തമൻ വാർഡ് മെമ്പർമാരായ രതിഭായി ഗോവിന്ദൻ, സുജ ആഷി, പി കെ നിഷ, ബിജു വേങ്ങലപ്പള്ളി, ജോളി ഫിലിപ്പോസ്, ജാൻസി കുന്നേൽ, മാത്യു ഐസക്, രാമകൃഷ്ണൻ കോയാടൻ,നോബിൻ പി എ,സരുൺ തോമസ് എന്നിവർ ഒപ്പം ഉണ്ടായിരുന്നു

Ulikal village panchayat with book treasure in children's hands on reading day

Next TV

Related Stories
ചൈനയുടെ മുന്നറിയിപ്പ്, ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും യാത്ര ചെയ്യുമ്പോൾ ജാഗ്രത വേണം; പൗരന്മാർക്ക് നിർദ്ദേശം

May 10, 2025 05:38 AM

ചൈനയുടെ മുന്നറിയിപ്പ്, ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും യാത്ര ചെയ്യുമ്പോൾ ജാഗ്രത വേണം; പൗരന്മാർക്ക് നിർദ്ദേശം

ചൈനയുടെ മുന്നറിയിപ്പ്, ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും യാത്ര ചെയ്യുമ്പോൾ ജാഗ്രത വേണം; പൗരന്മാർക്ക്...

Read More >>
ഇന്ത്യ - പാകിസ്ഥാൻ സംഘര്‍ഷം: ഐസിഎഐ നടത്താനിരുന്ന സിഎ പരീക്ഷകൾ മാറ്റിവെച്ചു

May 10, 2025 05:35 AM

ഇന്ത്യ - പാകിസ്ഥാൻ സംഘര്‍ഷം: ഐസിഎഐ നടത്താനിരുന്ന സിഎ പരീക്ഷകൾ മാറ്റിവെച്ചു

ഇന്ത്യ - പാകിസ്ഥാൻ സംഘര്‍ഷം: ഐസിഎഐ നടത്താനിരുന്ന സിഎ പരീക്ഷകൾ...

Read More >>
കണ്ണൂര്‍ കരിവെള്ളൂരില്‍ കല്യാണ വീട്ടില്‍ നിന്ന് 30 പവന്‍ കവര്‍ന്ന കേസ്: പ്രതി വരന്റെ ബന്ധുവായ യുവതി

May 9, 2025 07:31 PM

കണ്ണൂര്‍ കരിവെള്ളൂരില്‍ കല്യാണ വീട്ടില്‍ നിന്ന് 30 പവന്‍ കവര്‍ന്ന കേസ്: പ്രതി വരന്റെ ബന്ധുവായ യുവതി

കണ്ണൂര്‍ കരിവെള്ളൂരില്‍ കല്യാണ വീട്ടില്‍ നിന്ന് 30 പവന്‍ കവര്‍ന്ന കേസ്: പ്രതി വരന്റെ ബന്ധുവായ...

Read More >>
എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17 വരെ

May 9, 2025 06:23 PM

എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17 വരെ

എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17...

Read More >>
വിമാനയാത്രക്കാർ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തണമെന്ന് അറിയിപ്പ്

May 9, 2025 06:16 PM

വിമാനയാത്രക്കാർ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തണമെന്ന് അറിയിപ്പ്

വിമാനയാത്രക്കാർ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തണമെന്ന്...

Read More >>
ആറളം ഫാം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് എസ്എസ്എൽസി പരീക്ഷയിൽ നൂറു മേനി വിജയം

May 9, 2025 05:16 PM

ആറളം ഫാം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് എസ്എസ്എൽസി പരീക്ഷയിൽ നൂറു മേനി വിജയം

ആറളം ഫാം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് എസ്എസ്എൽസി പരീക്ഷയിൽ നൂറു മേനി...

Read More >>
Top Stories

Entertainment News