ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, പൌരന്മാർക്ക് മുന്നറിയിപ്പുമായി ചൈന. ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും യാത്ര ചെയ്യുന്ന ചൈനീസ് പൗരന്മാർ നിലവിലെ സംഘർഷ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ഇരു രാജ്യങ്ങളിലേയും ചൈനീസ് എംബസികൾ പ്രസ്താവനയിലൂടെ അറിയിച്ചു.
നിലവിൽ ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന ചൈനീസ് പൌരന്മാർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും ചൈന വ്യക്തമാക്കി.
നിലവിലെ സംഘർഷ സാഹചര്യത്തിൽ, ജമ്മു കശ്മീർ അടക്കം സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ചൈനയ്ക്ക് പുറമേ, അമേരിക്ക, ബ്രിട്ടൻ, കാനഡ, ഓസ്‌ട്രേലിയ, സിംഗപ്പൂർ അടക്കം രാജ്യങ്ങളും പൗരന്മാരോട് നിർദ്ദേശിച്ചിട്ടുണ്ട്.
ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്കും നിയന്ത്രണ രേഖയ്ക്കും സമീപമുള്ള പ്രദേശങ്ങൾക്കുള്ള യാത്ര ചെയ്യരുതെന്നാണ് യുഎസ് പൗരന്മാർക്ക് നൽകിയ നിർദ്ദേശം.
Delhi