കണ്ണൂർ : എളയാവൂര്‍ അമ്പലം റോഡിന്റെ ടാറിങ്ങ് അനുബന്ധ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ താഴെ ചൊവ്വ മുതല്‍ എളയാവൂര്‍ സൗത്ത് വരെയുള്ള ഭാഗത്തെ ഗതാഗതം മെയ് 12 മുതല്‍ 15 വരെ പൂര്‍ണമായും നിരോധിക്കും. ഗതാഗത്തിന് സമീപ പ്രദേശത്തുള്ള ചെറുറോഡുകള്‍ ഉപയോഗിക്കണമെന്ന് കണ്ണൂര്‍ പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Roadblock