നിപ: രോഗിയുടെ നില ഗുരുതരം; പനി സര്‍വൈലന്‍സ് ഇന്നുമുതല്‍

നിപ: രോഗിയുടെ നില ഗുരുതരം; പനി സര്‍വൈലന്‍സ് ഇന്നുമുതല്‍
May 10, 2025 09:17 AM | By sukanya

മലപ്പുറം: നിപ സ്ഥിരീകരിച്ച് സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വളാഞ്ചേരി സ്വദേശിക്ക് പുനെയില്‍ നിന്നെത്തിച്ച മോണോക്ലോണല്‍ ആന്റി ബോഡി നല്‍കിത്തുടങ്ങി. തീവ്രപരിചരണ വിഭാഗത്തിലെ പ്രത്യേക ഐസൊലേഷനില്‍ വെന്റിലേറ്ററില്‍ കഴിയുന്ന ഇവരുടെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

രോഗിക്ക് മോണോക്ലോണല്‍ ആന്റി ബോഡി നല്‍കാന്‍ ഇന്നലെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡാണ് തീരുമാനിച്ചത്. തുടര്‍ന്ന് പുനെയില്‍നിന്നു വിമാനമാര്‍ഗം കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ച ആന്റി ബോഡി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചു. അവിടെ നിന്ന് പ്രത്യേക വാഹനത്തില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിച്ചത്. ഉച്ചയോടെ രോഗിക്ക് കുത്തിവച്ചു. നിലവില്‍ ഇവര്‍ അബോധാവസ്ഥയിലാണ്. ആന്റി ബോഡി നല്‍കിയതിന്റെ ഫലം നീരീക്ഷിച്ചുവരികയാണ്.

അതിനിടെ ഇവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 58 പേരില്‍ 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയി. ഇതോടെ 13 പേരാണ് ആകെ നെഗറ്റീവ് ആയത്. വളാഞ്ചേരി മേഖലയില്‍ ആരോഗ്യ വകുപ്പിന്റെ പനി സര്‍വൈലന്‍സ് ഇന്നു തുടങ്ങും. പരിശീലനം നേടിയ ആരോഗ്യ പ്രവര്‍ത്തകര്‍ 4 ദിവസം കൊണ്ട് 4749 വീടുകളില്‍ പനി സര്‍വൈലന്‍സ് പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

രോഗിയുടെ റൂട്ട് മാപ്പ് ഇന്നലെ ആരോഗ്യ വകുപ്പ് പുറത്തിറക്കിയിരുന്നു. സമ്പര്‍ക്കപ്പട്ടികയിലെ 7 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഒരാള്‍ ഐസിയുവിലാണ്. ചെറിയ രോഗലക്ഷണങ്ങളുള്ള 5 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. ഐസൊലേഷനില്‍ കഴിയുന്ന 12 പേര്‍ അടുത്ത കുടുംബാംഗങ്ങളാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ള, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവരോട് അവിടെ ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. രോഗിയുടെ വീട് പാലക്കാട് തിരുവേഗപ്പുറയിലാണ്. ചികിത്സയിലുള്ള ആശുപത്രിയിലെ ജീവനക്കാരാണ് എറണാകുളത്തുള്ളത്. പനിയെ തുടര്‍ന്ന് 25ന് വളാഞ്ചേരിയിലെ സ്വകാര്യ ക്ലിനിക്കിലാണ് രോഗി ആദ്യം ചികിത്സ തേടിയത്.


The patient's condition is critical

Next TV

Related Stories
 പേരാവൂരിലെ കോൺഗ്രസ്-യു.ഡി.എഫ് - അനുഭാവികളും സാധാരണ ജനങ്ങളും തന്നെ സ്നേഹിക്കുന്നവരെന്ന് അഡ്വ. സണ്ണി ജോസഫ് എംഎൽഎ

May 10, 2025 12:58 PM

പേരാവൂരിലെ കോൺഗ്രസ്-യു.ഡി.എഫ് - അനുഭാവികളും സാധാരണ ജനങ്ങളും തന്നെ സ്നേഹിക്കുന്നവരെന്ന് അഡ്വ. സണ്ണി ജോസഫ് എംഎൽഎ

പേരാവൂരിലെ കോൺഗ്രസ്-യു.ഡി.എഫ് - അനുഭാവികളും സാധാരണ ജനങ്ങളും തന്നെ സ്നേഹിക്കുന്നവരെന്ന് അഡ്വ. സണ്ണി ജോസഫ്...

Read More >>
എറണാകുളത്ത് ദേശീയ പാതയിൽ ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം: 28 പേർക്ക് പരിക്ക്

May 10, 2025 09:29 AM

എറണാകുളത്ത് ദേശീയ പാതയിൽ ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം: 28 പേർക്ക് പരിക്ക്

എറണാകുളത്ത് ദേശീയ പാതയിൽ ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം: 28 പേർക്ക്...

Read More >>
നാളെ ഗുരുവായൂരിൽ 200 വിവാഹങ്ങൾ; അഞ്ചുമണി മുതല്‍ കല്യാണങ്ങള്‍

May 10, 2025 09:22 AM

നാളെ ഗുരുവായൂരിൽ 200 വിവാഹങ്ങൾ; അഞ്ചുമണി മുതല്‍ കല്യാണങ്ങള്‍

നാളെ ഗുരുവായൂരിൽ 200 വിവാഹങ്ങൾ; അഞ്ചുമണി മുതല്‍...

Read More >>
 രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല സന്ദര്‍ശനം ഒഴിവാക്കി; വെര്‍ച്വല്‍ ക്യൂ പുനരാരംഭിച്ചു

May 10, 2025 09:12 AM

രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല സന്ദര്‍ശനം ഒഴിവാക്കി; വെര്‍ച്വല്‍ ക്യൂ പുനരാരംഭിച്ചു

രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല സന്ദര്‍ശനം ഒഴിവാക്കി; വെര്‍ച്വല്‍ ക്യൂ...

Read More >>
ഇന്ത്യ-പാക് സംഘർഷം രൂക്ഷമായതിനെത്തുടർന്ന് 32 വിമാനത്താവളങ്ങൾ അടച്ചിടും

May 10, 2025 09:04 AM

ഇന്ത്യ-പാക് സംഘർഷം രൂക്ഷമായതിനെത്തുടർന്ന് 32 വിമാനത്താവളങ്ങൾ അടച്ചിടും

ഇന്ത്യ-പാക് സംഘർഷം രൂക്ഷമായതിനെത്തുടർന്ന് 32 വിമാനത്താവളങ്ങൾ അടച്ചിടും...

Read More >>
വാഹനഗതാഗതം നിരോധിച്ചു

May 10, 2025 06:38 AM

വാഹനഗതാഗതം നിരോധിച്ചു

വാഹനഗതാഗതം...

Read More >>
Top Stories










News Roundup






Entertainment News