ഇരിട്ടി: പേരാവൂരിലെ കോൺഗ്രസ്-യു.ഡി.എഫ് - അനുഭാവികളും പ്രവർത്തകരും സാധാരണ ജനങ്ങളും തൊണ്ണൂറ്റിയൊൻപത് ശതമാനവും തന്നെസ്നേഹിക്കുന്നവരാണ്. കണ്ണൂർ ജില്ലയിലും അങ്ങനെ തന്നെ. ഈ പ്രവർത്തനശൈലി കേരളമൊട്ടാകെ വ്യാപിപ്പിക്കും. നിയുക്ത കെപിസിസി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. പേരാവൂർ നിയോജകമണ്ഡലത്തിൽ നിന്നും തന്നെ കാണാൻ എത്തിയ കോൺഗ്രസ് നേതാക്കളോടും പ്രവർത്തകരോടും സംസാരിക്കുകയായിരുന്നു സണ്ണി ജോസഫ്.
പുതിയ ടീമിന്റെ ഭാഗമായി വന്ന പരിചയസമ്പത്തുള്ളവരും യുവനിരയുമാണ് തൻ്റെ കരുത്തെന്നും, അവരെ പൂർണ്ണമായും വിശ്വാസത്തിൽ എടുത്തു കൊണ്ട് പാർട്ടി തന്നിൽ അർപ്പിച്ച വിശ്വാസംനൂറു ശതമാനം ആത്മാർത്ഥതയോടെ വിജയിപ്പിച്ച് പൂർത്തീകരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നായി ഒട്ടനവധി പ്രവർത്തകരും നേതാക്കളും ആശംസകളുമായി ഇരിട്ടിയിൽ ഉള്ള എംഎൽഎയുടെ ഭവനത്തിലേക്ക് എത്തിച്ചേർന്നുകൊണ്ടിരിക്കുകയാണ്. വരാൻ പോകുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിനെ വർദ്ധിത ഭൂരിപക്ഷത്തോടെ തിരികെ കൊണ്ടുവന്ന് തുടർന്ന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിനെ അധികാരത്തിലെത്തിക്കുക എന്നുള്ളതാണ് തൻ്റെ പ്രഥമ ലക്ഷ്യമെന്ന് അഡ്വ സണ്ണി ജോസഫ് എം എൽ എ വ്യക്തമാക്കി.
Adv. Sunny Joseph stated that the common people and workers in Peravoor love him