കണ്ണൂർ: കണ്ണൂരിൽ വൻ മയക്കു മരുന്ന് വേട്ട: രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ.കണ്ണൂർ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച 10 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. കണ്ണൂർ സർക്കിൾ ഓഫീസിലെ സർക്കിൾ ഇൻസ്‌പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തിയത്. ഒഡീഷ സ്വദേശികളായ ഉപേന്ദ്ര നായക് (27),
ബിശ്വജിത് കണ്ടെത്രയ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒഡീഷയിൽ നിന്നും വൻ തോതിൽ കഞ്ചാവ് കേരളത്തിൽ എത്തിച്ചു വിൽപ്പന നടത്തുന്ന സംഘത്തിൽ പ്പെട്ടവരാണ് ഇവരെന്ന് എക്സൈസ് വ്യക്തമാക്കി.
ഒഡീഷയിൽ നിന്നും കേരളത്തിൽ എത്തി സംശയം തോന്നാതിരിക്കാൻ പല വിധ ജോലികൾ ചെയ്യുന്നതാണ് ഇവരുടെ രീതി. ഇതര സംസ്ഥാനത്തു നിന്നും കഞ്ചാവ്എത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇവർ. പ്രതികളെ കണ്ട് പിടിക്കുന്നതിനു കേരള എ ടി എസ് സഹായം ലഭിച്ചിട്ടുണ്ട്.
അസിസ്റ്റന്റ് ഇസ്പെക്ടർമാരായ സന്തോഷ് തൂനോളി, അനിൽകുമാർ പി കെ,അബ്ദുൽ നാസർ ആർ പി, പുരുഷോത്തമൻ' സി പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് മാരായ വിനോദ് എം സി, സുഹൈൽ പി പി, ജലീഷ് പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ അജിത് സി, പ്രദീപൻ സിവിൽ എക്സൈസ് ഓഫീസർമാരായ അജ്മൽ, ഫസൽ എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.
Drug hunt in Kannur