കൊച്ചി: എറണാകുളത്ത് ദേശീയ പാതയിൽ കുമ്പളം ടോൾ പ്ലാസയ്ക്ക് സമീപം വാഹനാപകടം. ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് കയറുകയായിരുന്നു. മലപ്പുറത്ത് പരിപാടിക്ക് പോയി മടങ്ങിയവരായിരുന്നു ബസിൽ. ഇന്ന് പുലർച്ചെ 2.50 ഓടെയായിരുന്നു അപകടം. 28 പേർക്ക് പരിക്കേറ്റു. ഇവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശികളാണ് ചികിത്സയിലുള്ളത്.കുണ്ടന്നൂർ ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ വഴിതിരിച്ച് വിടുന്നത് പതിവാണ്. ഇങ്ങനെ തിരിക്കാനായി ലോറി വേഗത കുറച്ച് വരുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു.
ഭൂരിഭാഗം ആളുകളുടെയും തലയ്ക്കാണ് പരിക്ക്. ഡ്രൈവർ ഉറങ്ങി പോയതാകാം അപകടകാരണം എന്നാണ് സംശയം. ബസ് റോഡിൽ നിന്ന് നീക്കാൻ കഴിയാത്തതിനാൽ സർവീസ് റോഡ് വഴി വാഹനങ്ങൾ വഴിതിരിച്ചു വിട്ടു. പൊലീസ്, ഫയർഫോഴ്സ്, ട്രാഫിക്ക് ഉൾപ്പെടെയുള്ളവർ ചേർന്നാണ് പരിക്കേറ്റവരെ മറ്റ് വാഹനങ്ങളിൽ ആശുപത്രിയിലെത്തിച്ചത്.
accident in cochi