---
title: "ഇന്ത്യ - പാകിസ്ഥാൻ സംഘര്‍ഷം: ഐസിഎഐ നടത്താനിരുന്ന സിഎ പരീക്ഷകൾ മാറ്റിവെച്ചു"
english_title: "Delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/289108/delhi"
published_at: "2025-05-10T05:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681e987deefe0_download_(2)_(4).jpeg"
keywords: []
---

# ഇന്ത്യ - പാകിസ്ഥാൻ സംഘര്‍ഷം: ഐസിഎഐ നടത്താനിരുന്ന സിഎ പരീക്ഷകൾ മാറ്റിവെച്ചു

> **Lead Summary:** ദില്ലി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) നടത്താൻ നിശ്ചയിച്ചിരുന്ന സിഎ പരീക്ഷകൾ മാറ്റിവെച്ചു. മെയ് 9 മുതൽ മെയ് 14 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. ഇന്ത്യ - പാകിസ്ഥാൻ സംഘര്‍ഷം അയവില്ലാതെ തുടരുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.

## Article Content

ദില്ലി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) നടത്താൻ നിശ്ചയിച്ചിരുന്ന സിഎ പരീക്ഷകൾ മാറ്റിവെച്ചു. മെയ് 9 മുതൽ മെയ് 14 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. ഇന്ത്യ - പാകിസ്ഥാൻ സംഘര്‍ഷം അയവില്ലാതെ തുടരുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.

സിഎ ഫൈനൽ, ഇന്റർമീഡിയറ്റ്, പോസ്റ്റ് ക്വാളിഫിക്കേഷൻ കോഴ്‌സ് (പിക്യുസി) പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് ഐസിഎഐ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/289108/delhi)