1,72,80,000 രൂപ പിഴ അടയ്ക്കണം, എസ്ബിഐയ്ക്കെതിരെ നടപടിയുമായി റിസർവ് ബാങ്ക്

1,72,80,000 രൂപ പിഴ അടയ്ക്കണം, എസ്ബിഐയ്ക്കെതിരെ നടപടിയുമായി റിസർവ് ബാങ്ക്
May 10, 2025 02:29 PM | By Remya Raveendran

ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും ജന സ്മോൾ ഫിനാൻസ് ബാങ്കിനും പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഈ രണ്ട് ബാങ്കുകളും പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയിരിക്കുന്നത്. വായ്പ. മുൻകൂർ വായ്പ എന്നിവ നൽകുന്നതിലെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാതിരിക്കുക, ഉപഭോക്തൃ സംരക്ഷണ വിഭാ​ഗത്തിൽ അനധികൃത ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടുകളിൽ ഉപഭോക്താക്കളുടെ ബാധ്യത പരിമിതപ്പെടുത്തലിൽ പരാജയപ്പെട്ടത്, കറന്റ് അക്കൗണ്ടുകൾ തുറക്കുന്നതിലെ വീഴ്ചകൾ എന്നിവ കാരണമാണ് എസ്‌ബി‌ഐക്ക് പിഴ ചുമത്തിയത്. 1,72,80,000 രൂപയാണ് പിഴ.

അതേസമയം, 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ ചില വ്യവസ്ഥകൾ ലംഘിച്ചതിനാണ് ജന സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡിന് ആർബിഐ പിഴ ചുമത്തിയത്. ഒരു കോടി രൂപയാണ് പിഴയായി ജന സ്മോൾ ഫിനാൻസ് ബാങ്ക് കെട്ടിവെക്കേണ്ടത്. രണ്ട് സാഹചര്യങ്ങളിലും, ഈ രണ്ട് ബാങ്കുകളും നേരിട്ട നടപടി ആർബിഐയുടെ നിർദേശങ്ങൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ബാങ്കുകൾ അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയ ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ ഇത് ബാധിക്കുന്നില്ല എന്ന് ആർ‌ബി‌ഐ വ്യക്തമാക്കിട്ടുണ്ട്.

രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് ആർബിഐയാണ്. അതിൽ രൂപയുടെ വിനിമയങ്ങൾ കൈകാര്യം ചെയ്യുന്നതും ജ്യത്തിന്റെ പ്രധാന പണമടയ്ക്കൽ സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്നതും അതിന്റെ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ആർബിഐ പ്രധാനമായി പ്രവർത്തിക്കുന്നത്.

Reservebankgivefine

Next TV

Related Stories
വെടിനിര്‍ത്തലിന് ഇന്ത്യയും പാകിസ്താനും സമ്മതിച്ചു: ഡൊണാള്‍ഡ് ട്രംപ്

May 10, 2025 06:03 PM

വെടിനിര്‍ത്തലിന് ഇന്ത്യയും പാകിസ്താനും സമ്മതിച്ചു: ഡൊണാള്‍ഡ് ട്രംപ്

വെടിനിര്‍ത്തലിന് ഇന്ത്യയും പാകിസ്താനും സമ്മതിച്ചു: ഡൊണാള്‍ഡ്...

Read More >>
ഉരുൾ ദുരന്തത്തിൽ വീടും നെറ്റ് വർക്കും നഷ്ടപ്പെട്ടവർക്ക് ധനസഹായം വിതരണം ചെയ്തു

May 10, 2025 04:47 PM

ഉരുൾ ദുരന്തത്തിൽ വീടും നെറ്റ് വർക്കും നഷ്ടപ്പെട്ടവർക്ക് ധനസഹായം വിതരണം ചെയ്തു

ഉരുൾ ദുരന്തത്തിൽ വീടും നെറ്റ് വർക്കും നഷ്ടപ്പെട്ടവർക്ക് ധനസഹായം വിതരണം...

Read More >>
രാജ്യമെങ്ങും ജാ​ഗ്രത; 'പരിഭ്രാന്തരാകരുത്, വേണ്ടത് മുൻകരുതൽ', സുരക്ഷ ശക്തമാക്കാനുളള എല്ലാ നടപടികളും സജ്ജം

May 10, 2025 03:40 PM

രാജ്യമെങ്ങും ജാ​ഗ്രത; 'പരിഭ്രാന്തരാകരുത്, വേണ്ടത് മുൻകരുതൽ', സുരക്ഷ ശക്തമാക്കാനുളള എല്ലാ നടപടികളും സജ്ജം

രാജ്യമെങ്ങും ജാ​ഗ്രത; 'പരിഭ്രാന്തരാകരുത്, വേണ്ടത് മുൻകരുതൽ', സുരക്ഷ ശക്തമാക്കാനുളള എല്ലാ നടപടികളും...

Read More >>
ആദരവും യാത്രയയപ്പ് സമ്മേളനവും നടത്തി

May 10, 2025 03:24 PM

ആദരവും യാത്രയയപ്പ് സമ്മേളനവും നടത്തി

ആദരവും യാത്രയയപ്പ് സമ്മേളനവും...

Read More >>
‌കാസർകോട് വെള്ളരിക്കുണ്ട് പ്ലസ് വണ്‍ വിദ്യാർത്ഥിനി രക്തസ്രാവം മൂലം മരിച്ചു

May 10, 2025 02:41 PM

‌കാസർകോട് വെള്ളരിക്കുണ്ട് പ്ലസ് വണ്‍ വിദ്യാർത്ഥിനി രക്തസ്രാവം മൂലം മരിച്ചു

‌കാസർകോട് വെള്ളരിക്കുണ്ട് പ്ലസ് വണ്‍ വിദ്യാർത്ഥിനി രക്തസ്രാവം മൂലം...

Read More >>
‘SSLC പാസായ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനുള്ള സൗകര്യം ഒരുക്കി; ജൂൺ 18ന് ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കും’; മന്ത്രി വി ശിവൻകുട്ടി

May 10, 2025 02:09 PM

‘SSLC പാസായ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനുള്ള സൗകര്യം ഒരുക്കി; ജൂൺ 18ന് ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കും’; മന്ത്രി വി ശിവൻകുട്ടി

‘SSLC പാസായ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനുള്ള സൗകര്യം ഒരുക്കി; ജൂൺ 18ന് ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കും’; മന്ത്രി വി...

Read More >>
Top Stories

Entertainment News