തലശ്ശേരി : തലശ്ശേരി അതിരൂപ കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി കോർപ്പറേറ്റ് മാനേജർ സ്ഥാനത്ത് നിന്നും ആറുവർഷത്തെ സ്തുത്യർഹ സേവനത്തിന് ശേഷം പുതിയ ഉത്തരവാദിത്വങ്ങളിലേക്ക് പ്രവേശിക്കുന്ന ഫാ. മാത്യു ശാസ്താംപടവിലിന് ആദരവും യാത്രയയപ്പും നൽകി. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ. ജോസഫ് പാംപ്ലാനി യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി അധ്യക്ഷൻ ആയിരുന്നു. റവ. ഫാ. ഫിലിപ്പ് കവിയിൽ, മാത്യു ജോസഫ്, ശ്രീ സജീവ് സി ഡി, ബെന്നി പുത്തൻ നട, ശ്രീ ജസ്റ്റിൻ മാത്യു, ശ്രീമതി ഷാൻ്റി സിറിയക്ക് എന്നിവർ ആശംസകൾ പറഞ്ഞു. ചടങ്ങിന് ജിനിൽ മാർക്കോസ് സ്വാഗതവും, റോബിൻസ് എം ഐസക് നന്ദിയും പറഞ്ഞു.
പുതിയ കോർപ്പറേറ്റ് മാനേജരായി ചെമ്പേരി വിമൽജ്യോതി എൻജിനീയറിങ് കോളേജ് അസി. മാനേജർ ഫാ. സോണി വടശ്ശേരി ചുമതലയേൽക്കും.
Retairementparty