---
title: "കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടത്തി."
english_title: "Plus One Entrance Festival was conducted at IJM Higher Secondary School kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129490/plus-one-entrance-festival-was-conducted-at-ijm-higher-secondary-school-kottiyoor"
published_at: "2023-07-11T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad84b9d8cbc_IJM_Higher_Secondary_School_kottiyoor.jpg"
keywords: []
---

# കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടത്തി.

> **Lead Summary:** **കൊട്ടിയൂർ : **കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ ഡോക്ടർസ് കെയർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. പി കെ. ജിതോയ് മുഖ്യ പ്രഭാഷണം നടത്തി.

## Article Content

**കൊട്ടിയൂർ : **കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ ഡോക്ടർസ് കെയർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. പി കെ. ജിതോയ് മുഖ്യ പ്രഭാഷണം നടത്തി.

സ്കൂൾ മാനേജർ.ഫാ. സജി പുഞ്ചയിലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ എം. എ മാത്യു , വാർഡ് മെമ്പർ ജെസ്സി ഉറുമ്പിൽ, പിടിഎ പ്രസിഡന്റ് സണ്ണി വരകിൽ, സ്കൂൾ എച്ച് എം . ഇ കെ. വർഗീസ് സ്റ്റാഫ് പ്രതിനിധി പ്രിയ തോമസ്, വിദ്യാർത്ഥി പ്രതിനിധികളായ ദിയ ജോൺ , മരിയ ജോമോൻ, സ്റ്റാഫ് സെക്രട്ടറി , ലിൻസി മേരി തോമസ് തുടങ്ങിയവർ സംസാരിച്ചു.

പ്ലസ് വൺ പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ ദിയ ജോണിനെയും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129490/plus-one-entrance-festival-was-conducted-at-ijm-higher-secondary-school-kottiyoor)