പേരാവൂർ:പേരാവൂർ സ്പോർട്സ് ഫൗണ്ടേഷനും, പേരാവൂർ ജിമ്മി ജോർജ് സ്മാരക ചെസ്സ് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന ചെസ്സ് പരിശീലനവും ചെസ്സ് ടുർണ്ണമെന്റിനും പേരാവൂർ ചെസ്സ് കഫെയിൽ തുടക്കമായി.രാജ്യസഭാ എംപി പി.പി സന്തോഷ്‌കുമാർ ചെസ്സ് പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി ഗീത,വാർഡ് മെമ്പർ മാരായ കെ വി ബാബു, രാജു ജോസഫ്, പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ പ്രസിഡന്റ് സ്റ്റാൻലി ജോർജ്, സെക്രട്ടറി എം.സി കുട്ടിച്ചൻ , ജിമ്മി ജോർജ് സ്മാരക ചെസ്സ് ക്ലബ് പ്രസിഡന്റ് വി.യു. സെബാസ്റ്റ്യൻ, സെക്രട്ടറി എ പി സുജീഷ്, ഗുഡ്എർത്ത് ചെസ്സ് കഫേ മാനേജർ കോട്ടയൻ ഹരിദാസ് എന്നിവർ സംസാരിച്ചു.
ഫിഡെ റേറ്റിംഗ് 1400ന് മുകളിൽ ഉള്ള തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കുള്ള പരിശീലനം നൽകുന്നത് ചെസ്സ് പരിശീലകനും,ഇന്റർ നാഷണൽ ചെസ്സ് താരവും ആയ എൻ ജ്യോതിലാൽ ആണ്.
Peravoor