അടയ്ക്കാത്തോട് : അടയ്ക്കാത്തോട് സെൻറ് ജോസഫ് സ് ഹൈസ്കൂളിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കരത്താഴത്ത് അധ്യക്ഷത വഹിച്ചു.
സോളി ജോസഫ് പദ്ധതിയുടെ വിഷയാവതരണം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ സ്വാഗതം ഭാഷണം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി, ജനപ്രതിനിധികളായ ബിനു മാനുവൽ , ഷാൻ്റി സജി , ടോമി പുളിക്കകണ്ടത്തിൽ, പിടിഎ പ്രസിഡണ്ട് ജയിംസ് അഗസ്റ്റ്യൻ,എം പി ടി എ പ്രസിഡണ്ട് മിനി തോമസ്, മുൻഹെഡ്മാസ്റ്റർ കെ ജെ ജോസഫ്, സ്റ്റാഫ് സെക്രട്ടറി ജോഷി ജോസഫ് എന്നിവർ സംസാരിച്ചു.PTA, MPTA ഭാരവാഹികൾ, JRC , ലിറ്റിൽ കൈറ്റ്സ്, ഗൈഡ്സ് ഭാരവാഹികൾ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു.
Adakkathodehss