കൊട്ടിയൂര്‍: കൊട്ടിയൂര്‍ ടാഗോര്‍ സാംസ്‌കാരിക വേദിയുടെ 12 ാം വാര്‍ഷിക ആഘോഷവും വാഗ്ദേവി പുരസ്‌കാരം നേടിയ പി.എസ് മോഹനന്‍ കൊട്ടിയൂരിനെ ആദരിക്കലും സംഘടിപ്പിച്ചു.കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു.
ടാഗോർ സാംസ്കാരിക വേദി പ്രസിഡന്റ് ടി കെ വിനു അധ്യക്ഷത വഹിച്ചു. അഗസ്റ്റിൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
സെക്രട്ടറി കെ ഡി മുരളി ടി പി സുനിൽകുമാർ കെ പി മോഹൻ ദാസ് പി എസ് മോഹനൻ വി എസ് ശിവദാസൻ മാസ്റ്റർ പി എൻ അനൂപ് എന്നിവർ സംസാരിച്ചു.
പുരസ്കാരം നേടിയ പി എസ് മോഹനൻ കൊട്ടിയൂരിനെ കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടകം പൊന്നാട അണിയിക്കുകയും മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.
12th Anniversary Celebration of Kottiur Tagore Cultural Venue