ഇരിട്ടി : എസ്. സുജീഷ് ആറളം ഫാം മാനേജിംഗ് ഡയറക്ടർ ആൻഡ് സ്പെഷ്യൽ ഡെവലപ്മെന്റ് ഓഫീസറായി ഇന്നലെ ചാർജ് എടുത്തു. സബ് കളക്ടർ കാർത്തിക് പാണിഗ്രാഹിയുടെ സാന്നിധ്യത്തിൽ ആറളം ഫാം ഓഫിസിൽ ഉച്ചക്ക് ശേഷമായിരുന്നു പുതിയ മാനേജിംഗ് ഡയറക്ടർ ചാർജ് എടുത്തത് . നിലവിൽ ഇടുക്കി ജില്ലാ പട്ടികജാതി ഓഫിസർ ആയി ചുമതല വഹിച്ചുവരികയായിരുന്നു .ആറളം ഫാമിലെ വന്യജീവി സങ്കർഷം ലഘൂകരിക്കൽ , ഫാമിന്റെ പുനരുദ്ധാരണം തുടങ്ങിയ പ്രവർത്തങ്ങൾ ഏകീകരിക്കാൻ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (കെ എ എസ് ) തസ്തികയിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥൻ ആവശ്യമാണെന്ന ജില്ലാകളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമനം . വളരെ നാളുകൾക്ക് ശേഷമാണ് ഫാമിന്റെ സ്വതന്ത്ര ചുമതലയുള്ള മാനേജിംഗ് ഡയറക്ടർ എത്തുന്നത് .
Iritty