കണ്ണൂർ :അസാപ് കേരളയും കൊച്ചിന്‍ ഷിപ്പ്യാര്‍ഡും സംയുക്തമായി നടത്തുന്ന മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ ആന്റ് ഫാബ്രിക്കേറ്റര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 2021 ന് ശേഷം ഐടിഐ വെല്‍ഡര്‍, ഫിറ്റര്‍, ഷീറ്റ്മെറ്റല്‍ കോഴ്സുകള്‍ പാസായവര്‍ക്ക് ആറ് മാസം ദൈര്‍ഘ്യമുള്ള ഈ കോഴ്സിന് അപേക്ഷിക്കാം. ആദ്യ രണ്ട് മാസത്തെ ക്ലാസ്സുകള്‍ ഗവ. പോളിടെക്നിക് കോളേജിലും ശേഷമുള്ള ക്ലാസ്സുകളും ആറ് മാസത്തെ തൊഴില്‍ പരിശീലനവും സ്‌റ്റൈപ്പന്റോടുകൂടി കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ നടക്കും. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിക്കാം. https://asapkerala.gov.in/course/marine-structural-fitter/ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9495999658
applynow