ഇരിട്ടി: പ്രാപ്തി വികസന പരിശീലന പരിപാടിയുടെ ഭാഗമായി പായത്ത് കാർഷിക സെമിനാർ സംഘടിപ്പിച്ചു. നവീനമായ ജൈവ കൃഷി രീതികളാണ് ഒരു ദിവസം നീണ്ടു നിന്ന സെമിനാറിൽ പരിശീലിപ്പിച്ചത്. പായം കൃഷിഭവനും പായം ഗ്രാമീണ ഗ്രന്ഥാലയവും സംയുക്തമായി സംഘടിപ്പിച്ച സെമിനാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.
എം എൻ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ രേഖ കെ ജെ , കൃഷി അസിസ്റ്റന്റ് ശരത്, പ്രമുഖ ജൈവകർഷകൻ ദിവാകരൻ നടുവനാട് എന്നിവർ ക്ലാസെടുത്തു. ജി ചന്ദ്രൻ , എം പവിത്രൻ സി കെ രവീന്ദ്രൻ ,, കെ പ്രസന്ന കെ മോഹനൻ എന്നിവർ സംസാരിച്ചു. എം ദിനേശൻ സ്വാഗതവും എ മുരളീധരൻ നന്ദിയും പറഞ്ഞു.
Payat agriculture seminar discussing organic farming methods