സുൽത്താൻബത്തേരി: സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് പാർട്ടി ചെതലയം ആറാം മൈൽ കൊമ്പൻ മൂല ഭാഗത്ത് നടത്തിയ പരിശോധനയിൽ മദ്യവിൽപ്പന നടത്തുകയായിരുന്ന കൊമ്പൻമൂല വീട്ടിൽ ബിജു കെ വി (വയസ്സ്33) എന്നയാളെ പിടികൂടി.
പ്രവന്റീവ് ഓഫീസർ ഉമ്മർ വി. എയുടെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ് കുട്ടി ടി. ഇ, സുധീഷ്. കെ. വി, ദിനീഷ്. എം. എസ്, നിക്കോളാസ് ജോസ് എന്നി വരും ഉണ്ടായിരുന്നു. സുൽത്താൻബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് 1-ൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
A person was arrested for selling liquor