പുല്‍പ്പള്ളി: പുല്‍പ്പള്ളി പഴശ്ശിരാജ കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര സമാധാന ദിനം 'ഹൈവ 2023' ആചരിച്ചു. ലോകസമാധാനം നിലനിര്‍ത്തേണ്ടതിന്റെ അനിവാര്യത പുതിയ തലമുറയിലേക്ക് പകര്‍ന്നു നല്‍കുന്നതിനായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ബാരി കെ കെ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജാതി,മത, ലിംഗ,വര്‍ണ്ണ ഭേദമന്യേ എല്ലാ മനുഷ്യരെയും ഒന്നായി കാണുക എന്നുള്ളത് ലോകസമാധാനം നിലനിര്‍ത്താന്‍ അനിവാര്യമാണെന്ന് മുഖ്യ പ്രഭാഷകനും പൊളിറ്റിക്കല്‍ സയന്‍സ് മേധാവിയുമായ ജോബിഷ് ജോസഫ് കെ അഭിപ്രായപ്പെട്ടു. ഇംഗ്ലീഷ് വിഭാഗം മേധാവി ജോസ്‌ന കെ ജോസഫ്, ഫാ.ഡോ.കുര്യാക്കോസ് വി സി,തെരേസ് ദിവ്യ സെബാസ്റ്റ്യന്‍, അശ്വതി ചെറിയാന്‍, ഡോ.സന്തോഷ് പി സി, അലിജ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
International Day of Peace 'Hiva 2023' was celebrated under the leadership of Pulpally Pazassiraja College English department.