കൽപ്പറ്റ: ജനറൽ ആശുപത്രിയിൽ എലി ശല്യം രൂക്ഷം.ഐ.സി.യു.വിൽ പോലും എലികൾ മരുന്നും ഭക്ഷണവും തുണികളും നശിപ്പിക്കുന്നതായിരോഗികളുടെ കൂട്ടിരിപ്പുകാർ പറയുന്നു. പരാതിപ്പെട്ടിട്ടും പ്രതിരോധ നടപടികളില്ലാത്തതിനാൽ എലി പെറ്റുപെരുകുകയാണ്.
കൽപ്പറ്റ ജനറൽ ആശുപത്രിയിലെ മിക്ക വാർഡുകളിലും എലി ശല്യം പതിവാണ്. ഐ.സി.യുവിൽ ചികിത്സയിലുള്ള രോഗികളുടെ വസ്ത്രം, ഭക്ഷണം, മരുന്ന് എന്നിവ എലി നശിപ്പിക്കുന്നത് പതിവാണന്ന് കൂട്ടിരിപ്പുകാർ പറയുന്നു. സ്വന്തം നിലക്ക് രാത്രി കാവലിരുന്ന് എലിയെ പിടിക്കേണ്ട അവസ്ഥയാണിപ്പോൾ രോഗികൾക്ക് .
നാടുനീളെ എലിപ്പനി പ്രതിരോധ പ്രവർത്തനവും ശുചീകരണത്തിന് പ്രചരണവും നടത്തുന്ന ആരോഗ്യ വകുപ്പ് സ്വന്തം ചികിത്സാലയത്തിൽ എലികൾ കൂട് കൂട്ടി പെറ്റുപെരുകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ കൂട്ടിരിപ്പുകാർ തന്നെ ഐ.സി.യുവിൽ നിന്ന് എലിയെ പിടികൂടി. അടയാത്ത വാതിലുകൾക്കിടയിലൂടെയും ജനാലകൾക്കിടയിലൂടെയുമാണ് എലികൾ ഐ.സി.യുവിലേക്ക് നുഴഞ്ഞ് കയറുന്നത് . അടിയന്തരമായി പ്രശ്നം പരിഹരിഹരിച്ചില്ലങ്കിൽ ജനറൽ ആശുപത്രിയിൽ നിന്നു തന്നെ എലിപ്പനി വ്യാപനമുണ്ടാകുമെന്നുറപ്പാണ്.
Kalpetta