പുല്‍പ്പള്ളി: മലബാറിന്റെ കോതമംഗലം എന്നറിയപ്പെടുന്ന സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ ചീയമ്പം മോര്‍ ബസോലിയേസ് യാക്കോബായ സുറിയാനി പള്ളിയില്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന ഓര്‍മ്മപ്പെരുന്നാളിന് തുടക്കമായി. ഓര്‍മ്മപ്പെരുന്നാളിന് തുടക്കംകുറിച്ച് മലബാര്‍ ഭദ്രസാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ സ്‌തേഫാനോസ് മെത്രപ്പോലീത്ത കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു.
തലശ്ശേരി സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളിയില്‍ നിന്നും കൊണ്ടുവന്ന കൊട്ടിയുയര്‍ത്താനുള്ള പതാക കോഴിക്കോട് മലബാര്‍ ഭദ്രാസനങ്ങളിലെ വിവിധ ദേവാലയങ്ങളിലെ സ്വികരണത്തിന് ശേഷം ശനിയാഴ്ച വൈകിട്ട് എത്തിച്ച പതാകയാണ് കൊടിയേറ്റിയത്.തുടര്‍ന്ന് നടന്ന വിശുദ്ധ മുന്നിന്‍മേല്‍ കുര്‍ബ്ബാനയ്ക്ക് മെത്രപ്പോലീത്ത മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
ഫാ: മത്തായിക്കുഞ്ഞ് ചാത്തനാട്ട്കുടി, പൗലോസ് കോര്‍ എപ്പിസ്‌കോപ്പന്ന നാരകത്ത് പുത്തന്‍പുരയില്‍, ജോര്‍ജ് മനയത്ത് കോര്‍ എപ്പിസ്‌കോപ്പ,ഫാ: ഷാന്‍ ജേക്കബ് ഐക്കരക്കുഴിയില്‍, ഫാ: അജു ചാക്കോ അരത്തമ്മാം മുട്ടില്‍, ഫാ: യല്‍ദോസ് അമ്പഴത്തിനാംകുടി, ഫാ.ഷിജിന്‍ കടമ്പക്കാട്ട്, ഫാ: വര്‍ഗീസ് താഴത്തുക്കുടി എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു
Commemoration has begun.